കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി: ഹൈകമാൻഡ്​ ത്രിശങ്കുവിൽ, ആരു നിൽക്കും​?

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിർദേശപത്രിക നൽകാൻ മൂന്നു ദിവസം മാത്രം ശേഷിക്കെ, തങ്ങളുടെ സ്ഥാനാർഥിയെ തീരുമാനിക്കാൻ കഴിയാതെ നെഹ്റു കുടുംബം. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം റെബലായി മാറിയ അശോക് ഗെഹ്ലോട്ടിനെ ഇനി മത്സരിപ്പിക്കാൻ താൽപര്യമില്ലെങ്കിലും, അദ്ദേഹം സ്വയം പിന്മാറ്റം പ്രഖ്യാപിച്ചിട്ടില്ല. ഒത്തുതീർപ്പുകൾക്ക് ശ്രമം തുടരുന്നതിനാൽ മറ്റൊരാളെ പ്രഖ്യാപിക്കാനും കഴിയില്ല. ഒത്തുതീർപ്പ് ശ്രമങ്ങളുടെ ഭാഗമായി മുതിർന്ന നേതാവ് എ.കെ. ആന്‍റണിയെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഗെഹ്ലോട്ടിനെയും മറ്റും അനുനയിപ്പിക്കുകയെന്ന മധ്യസ്ഥ ദൗത്യമല്ലാതെ, ആന്‍റണി സ്ഥാനാർഥിയാകാൻ ഇടയില്ല.

അവസാന ദിവസമായ 30ന് രാവിലെ 11ന് എ.ഐ.സി.സി ഓഫിസിലെത്തി പത്രിക കൈമാറുമെന്ന് ശശി തരൂർ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയെ അറിയിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കണ്ട് ആശീർവാദം തേടിയെങ്കിലും തരൂരിന് നെഹ്റുകുടുംബത്തിന്‍റെ പിന്തുണയില്ല. തിരുത്തൽപക്ഷത്തു നിന്ന് മനീഷ് തിവാരി കൂടി പത്രിക നൽകിയേക്കും. ഗെഹ്ലോട്ടിനു പകരം കമൽനാഥിനെ ആലോചിച്ചെങ്കിലും മത്സരിക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചു. ദിഗ്വിജയ്സിങ്, മല്ലികാർജുൻ ഖാർഗെ, സുശീൽകുമാർ ഷിൻഡെ, മുകുൾ വാസ്നിക് തുടങ്ങിയ പേരുകളാണ് ബാക്കി നിൽക്കുന്നത്. അതിലൊരാളെ സ്ഥാനാർഥിയാക്കാനാണ് ശ്രമം.

മറ്റു വഴിയില്ലാത്തതിനാൽ ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നതും മാറ്റുന്നതും പ്രശ്നമായ രാജസ്ഥാനിലെ കാര്യങ്ങളിൽ വിശദമായ ആലോചനകൾ നടക്കുകയാണെങ്കിലും, അദ്ദേഹത്തെ പ്രസിഡന്‍റാക്കേണ്ട എന്ന ധാരണ നേതൃനിരയിലുണ്ട്. പക്ഷേ, സ്ഥാനാർഥിത്വം ഗെഹ്ലോട്ട് പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്ക്, അദ്ദേഹം സ്വയം പിന്മാറ്റം പ്രഖ്യാപിക്കാതെ മറ്റൊരാളെ അവതരിപ്പിച്ചാൽ പാർട്ടിയിലും പുറത്തും വലിയ വിമർശനം ഉയരും.

മുഖ്യമന്ത്രിയായി തുടരാൻ സമ്മതിച്ചാൽ പ്രസിഡന്‍റ് സ്ഥാനാർഥിത്വം വേണ്ടെന്നു വെക്കാൻ ഗെഹ്ലോട്ടിന് പൂർണസമ്മതം. പക്ഷേ, ഇക്കാലമത്രയും കാത്തിരുന്നു നിരാശനായ സചിൻ പൈലറ്റ് എന്തും ചെയ്തേക്കും. ഹൈകമാൻഡിനെ കാണാൻ സചിൻ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ബഹുഭൂരിപക്ഷം എം.എൽ.എമാർ ഒപ്പമുള്ള ഗെഹ്ലോട്ട് പക്ഷം, മുഖ്യമന്ത്രി സ്ഥാനമൊഴികെ മറ്റെന്തു വിട്ടുവീഴ്ചക്കും തയാർ എന്ന നിലപാടിലാണ്.

നിരീക്ഷകർക്കെതിരെ ഗെഹ്​ലോട്ട്​ പക്ഷം

ന്യൂ​ഡ​ൽ​ഹി: അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ടും ഒ​പ്പ​മു​ള്ള എം.​എ​ൽ.​എ​മാ​രും ക​ടു​ത്ത അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യെ​ന്ന് സോ​ണി​യ ഗാ​ന്ധി​യെ ധ​രി​പ്പി​ച്ച എ.​ഐ.​സി.​സി നി​രീ​ക്ഷ​ക​ർ​ക്കെ​തി​രെ ഗെ​ഹ്​​ലോ​ട്ട്​ പ​ക്ഷം.

നി​ഷ്പ​ക്ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​നു പ​ക​രം,​ ഗെ​ഹ്​​ലോ​ട്ടി​നെ മാ​റ്റി സ​ചി​ൻ പൈ​ല​റ്റി​നെ പ്ര​തി​ഷ്ഠി​ക്കാ​ൻ നി​രീ​ക്ഷ​ക​രി​ലൊ​രാ​ളാ​യ അ​ജ​യ്​ മാ​ക്ക​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ്​ ആ​രോ​പ​ണം. ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട്​ വി​ളി​ച്ചു​പ​റ​ഞ്ഞ്​ അ​ദ്ദേ​ഹം ക​ടു​ത്ത അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യെ​ന്നും അ​വ​ർ ആ​രോ​പി​ക്കു​ന്നു. മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യാ​യി​രു​ന്നു നി​രീ​ക്ഷ​ക​രി​ൽ ഒ​രാ​ൾ. അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ഈ ​ആ​രോ​പ​ണം ഗെ​ഹ്​​ലോ​ട്ട് ​പ​ക്ഷം ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. നി​യ​മ​സ​ഭ ക​ക്ഷി യോ​ഗം ന​ട​ത്താ​ൻ എം.​എ​ൽ.​എ​മാ​ർ എ​ത്താ​തെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന കേ​ന്ദ്ര​ നി​രീ​ക്ഷ​ക​രി​ൽ മാ​ക്ക​ൻ ഗെ​ഹ്​​ലോ​ട്ടി​നെ കാ​ണാ​ൻ കൂ​ട്ടാ​ക്കാ​തെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ക​ണ്ട ശേ​ഷ​മാ​ണ്​ ഖാ​ർ​ഗെ മ​ട​ങ്ങി​യ​ത്.

Tags:    
News Summary - Congress president candidate High command in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.