ബജ്രംഗ് ദൾ വിവാദത്തിനിടെ കർണാടകയിൽ പുതിയ ഹനുമാൻ ക്ഷേത്രങ്ങൾ നിർമിക്കുമെന്ന് കോൺഗ്രസ്

ബംഗളൂരു: അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് പുതിയ ഹനുമാൻക്ഷേത്രങ്ങൾ നിർമിക്കുമെന്ന് കർണാടക കോൺഗ്രസ് അ​ധ്യക്ഷൻ ഡി.കെ ശിവകുമാർ. സംസ്ഥാനത്തുടനീളം ഹനുമാൻ ക്ഷേത്രങ്ങളുടെ വികസനത്തിന് കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു.

ഇതിനൊപ്പം പുതിയ ക്ഷേത്രങ്ങളുടെ നിർമാണവും നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ഹനുമാൻ വിരുദ്ധമാണെന്ന പ്രസ്താവനയുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം കോൺഗ്രസ് നടത്തുന്നത്.

ഭരണഘടനയെ എതിര്‍ത്തു ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും ശത്രുതയുമുണ്ടാക്കുന്ന പി.എഫ്.ഐ, ബജറംഗദള്‍ പോലുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നിരോധനമടക്കമുള്ള കര്‍ശന നടപടിയുണ്ടാകുമെന്നാണു കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിെല ഒരുവാഗ്ദാനം. ഇത് ഹനുമാൻ വിരുദ്ധമാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. പ്രധാനമന്ത്രി തന്നെ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.



Tags:    
News Summary - Congress promises new Hanuman temples across Karnataka amid Bajrang Dal row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.