ന്യൂഡൽഹി: കോൺഗ്രസിെൻറ അപ്രതീക്ഷിത തിരോധനമാണ് ബി.ജെ.പിയുടെ പരാജയത്തിന് കാരണമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകർ. കോൺഗ്രസ് അപ്രത്യക്ഷമായതോടെ പോരാട്ടം ബി.ജെ.പിയും ആംആദ്മി പാർട്ടിയും തമ്മിലായെന്നും അദ്ദേഹം പറഞ്ഞു. പുനെയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജാവദേകർ.
കോൺഗ്രസിനെ ജനം അപ്രത്യക്ഷമാക്കിയതാണോ അതോ കോൺഗ്രസ് വോട്ട് ആം ആദ്മി പാർട്ടിയിലേക്ക് മാറിയതാണോ എന്നത് മറ്റൊരു വിഷയമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ 26 ശതമാനം വോട്ടുകിട്ടിയിരുന്ന കോൺഗ്രസിന് നിയമസഭ തെരഞ്ഞെടുപ്പിൽ നാലു ശതമാനം വോട്ട് മാത്രമാണ് നേടാനായത്.
ഞങ്ങൾക്ക് 42 ശതമാനവും ആപിന് 48 ശതമാനവും വോട്ട് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, മൂന്ന് ശതമാനം വോട്ടിെൻറ വ്യത്യാസത്തിൽ കണക്കുകൂട്ടൽ തെറ്റി. വിദ്വേഷ പ്രസ്താവനകൾ തിരിച്ചടിയായെന്ന അമിത് ഷായുടെ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോൾ, തോൽവിക്ക് മറ്റ് പല കാരണവുമുണ്ടെന്നും വിശകലനം ചെയ്യുമെന്നും ജാവദേകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.