ന്യൂഡൽഹി: കോൺഗ്രസ് തങ്ങളെ രാജധർമ്മം പഠിപ്പിക്കേണ്ടെന്ന നിയമമന്ത്രി രവിശങ്കർ പ്രസാദിന് മറുപടിയുമായി മുത ിർന്ന നേതാവും അഭിഭാഷകനുമായ കപിൽ സിബൽ. തങ്ങളെ രാജധർമ്മം പഠിപ്പിക്കേണ്ട എന്നാണ് നിയമമന്ത്രി കോൺഗ്രസിനോട് പ റയുന്നത്. ഗുജറാത്ത് വംശഹത്യ നടക്കുേമ്പാൾ പ്രധാനമന്ത്രിയായിരുന്ന അടൽബിഹാരി വാജ്പേയിയെ അനുസരിക്കാൻ തയാറാകാതിരുന്ന ബി.ജെ.പി നേതാക്കൾ എങ്ങനെയാണ് കോൺഗ്രസ് പറയുന്നത് കേൾക്കുക. കേള്‍ക്കുക, പഠിക്കുക, ഭരണകര്‍ത്തവ്യം നിറവേറ്റുക എന്നിവയൊന്നും നിങ്ങളുടെ സര്‍ക്കാരിന് പറഞ്ഞല്ലെന്നും കപിൽ സിബൽ ട്വീറ്റ് ചെയ്തു.
2002ൽ ഗുജറാത്ത് കലാപം നടക്കുേമ്പാൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദയോട് രാജധർമ്മം പാലിക്കണമെന്ന് വാജ്പേയി നിർദേശിച്ചിരുന്നു. എന്നാൽ പാർട്ടി അത് അനുസരിച്ചില്ലെന്ന് വാജ്പേയിയുടെ സഹായിയായ ബ്രജേഷ് മിശ്ര വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യമാണ് കപിൽ സിബൽ രവിശങ്കർ പ്രസാദിെൻറ പ്രസ്താവനക്കെതിരെ പ്രയോഗിച്ചത്.
ഡൽഹി കലാപത്തിൽ പശ്ചാത്തലത്തിൽ നിഷ്ക്രിയനായ ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് തങ്ങളെ രാജധർമ്മം പഠിപ്പിക്കേണ്ടെന്നും കോൺഗ്രസ് ഡൽഹി കലാപം രാഷട്രീയവത്കരിക്കുകയാണെന്നും മന്ത്രി രവിശങ്കർ പ്രസാദ് വിമർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.