ന്യൂഡൽഹി: റിപ്പബ്ലിക് ട.വി എഡിറ്റർ ഇൻ ചീഫായ അർണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത മുംബൈ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. അർണബിെൻറ അഭിഭാഷകനായ ഹരീഷ് സാൽവേ സുപ്രീംകോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാന്ദ്രയിലെ തൊഴിലാളി പ്രതിഷേധവുമായി ബന്ധപ്പെട്ട് വിദ്വേഷ പചരണം നടത്തിയെന്ന കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അർണബ് ഗോസ്വാമി നൽകിയ ഹരജിയിൽ വാദം തുടരവേയാണ് പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചുവെന്ന് അറിയിച്ചത്.
വിദ്വേഷ പ്രചരണം, വർഗീയ പരാമർശം, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ അപകീർത്തി പരാമർശം എന്നീ കുറ്റങ്ങൾക്ക് കേസെടുത്ത പൊലീസ് ഏപ്രിൽ 28ന് അർണബിനെ മുംബൈ പൊലീസ് 12 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനുണ്ടായിരുന്ന രണ്ട് പൊലീസുകാരിൽ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും എന്നാൽ അർണബിെൻറ പരിശോധന ഫലം നെഗറ്റീവാണെന്നും സാൽവേ കോടതിയെ അറിയിച്ചു.
മുംബൈ പൊലീസിൻെറ നടപടകളിൽ സുതാര്യതയില്ലെന്നും ഗോസ്വാമിക്കെതിരായ പാൽഘർ കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും സാൽവേ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ മുതിർന്ന അഭിഭാഷൻ കപിൽ സിബൽ ഇതിനെ എതിർത്തു. അതേസമയം കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡീഷ്ണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഗോസ്വാമിയെ അനുകൂലിക്കുകയും കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സോണിയ ഗാന്ധിക്കെതിരായ മോശം പരാമർശത്തിൽ അർണബിനെതിരെ മഹാരാഷ്ട്ര, തെലങ്കാന, ഛത്തിസ്ഗഡ്്, മധ്യപ്രദേശ് ജമ്മു കശ്മീർ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ട എല്ലാ കേസുകളും ഒരുമിച്ചാക്കി മുംബൈ പൊലീസിന് കൈമാറുകയായിരുന്നു. പാൽഘർ ആൾക്കൂട്ട കൊലയെ കുറിച്ചും നടത്തിയ വിവാദ പരാമർശവുമായി ബന്ധപ്പെട്ടും അർണബിനെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം അന്വേഷണ അധികാരികളെ അർണബ് ഭീഷണിപ്പെടുത്തുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ചാനലിലൂടെയും ട്വിറ്ററിലൂടെയും അധിക്ഷേപം നടത്തുകയാണെന്നും ആരോപിച്ച് മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.