2016 ???? 16?? ??????? ?????????? ????????? ?????????? ?????? ?????? ??????????????????

തുർക്കിയിൽ 17 സൈനികർക്ക് 141 വർഷം തടവ്

അങ്കാറ: തുർക്കിയിൽ ഉർദുഗാൻ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ച 17 മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ 141 വർഷം ജീവപര്യന്തം തടവിന് വിധിച്ചു. 249 പേരുടെ മരണം, പ്രസിഡൻറിനെ വധിക്കാൻ ശ്രമിക്കൽ, സായുധ സംഘത്തെ നയിക്കൽ, രാജ്യദ്രോഹം തുടങ്ങിയ കുറ ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.

2002ൽ രാജ്യത്ത് വധശിക്ഷ നിർത്തലാക്കിയിരുന്നു. ഇതേതുടർന്ന് കഠിനമായ ജയിൽ ജീവിതമാകും ഇവർക്ക് നൽകുക. ഒരിക്കലും പരോളും ലഭിക്കാൻ സാധ്യതയില്ല.

2016ൽ സൈന്യത്തിന്‍റെ സഹായത്തോടെ ഭരണ അട്ടമറിക്ക് ശ്രമം നടന്നെങ്കിലും ജനങ്ങളുടെ നേതൃത്വത്തിൽ പരാജയപ്പെടുത്തി. അക്രമ സംഭവങ്ങളിൽ 251 പേർ മരിക്കുകയും 2000ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ 2017ലാണ് വിചാരണ ആരംഭിച്ചത്. 224 പേരുടെ വിചാരണയാണ് തലസ്ഥാനമായ അങ്കാറയിലെ ജയിലിൽ നടന്നത്. അട്ടിമറി ശ്രമത്തിൽ പങ്കുണ്ടെന്ന് തുർക്കി ആരോപിക്കുന്ന വിമത പണ്ഡിതനായ ഫത്ഹുല്ല ഗുലാൻ ഇപ്പോൾ അമേരിക്കയിലാണ് കഴിയുന്നത്.

Tags:    
News Summary - Court hands 17 top generals 141 life terms in Turkey coup-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.