ഉഡുപ്പി കൂട്ടക്കൊലക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

മംഗളൂരു: ഉഡുപ്പി മൽപെ നജാറുവിൽ പ്രവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നാലു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗാലെയെയുടെ (39) ജാമ്യ ഹരജി തള്ളി. ഉഡുപ്പി ജില്ല അഡി. സെഷൻസ് കോടതിയാണ് ശനിയാഴ്ച തള്ളിയത്.

അഡ്വ.കെ.സി.എൻ രാജേഷ് മുഖേന ഈ മാസം 14നാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. പബ്ലിക് പ്രൊസിക്യൂട്ടർ പ്രകാശ് ചന്ദ്ര തടസ്സം ഉന്നയിച്ചു. ഇരു ഭാഗം വാദം കേട്ട ശേഷം ജഡ്ജി ദിനേശ് ഹെഗ്ഡെ ജാമ്യം നിരാകരിക്കുകയായിരുന്നു.

ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ പുനെ പൊലീസും എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനുമായ പ്രതിയെ കഴിഞ്ഞ മാസം 15നാണ് അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ (23), ഐനാസ്(21), അസീം (12) എന്നിവർ കഴിഞ്ഞ മാസം 12നാണ് കൊല്ലപ്പെട്ടത്.


Tags:    
News Summary - Court rejects bail plea of Udupi massacre accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.