ന്യൂഡൽഹി: പ്രതിരോധ സേനയിലെ കുറച്ചു പേർക്ക് മാത്രമേ കോവിഡ് ബാധിച്ചിട്ടുള്ളൂവെന്ന് സംയുക്ത സേനാ മേധാവി ജനറൽ ബ ിപിൻ റാവത്ത്. ഐ.എൻ.എസ് ആൻഗ്രെയിലെ 26 നാവികർക്ക് രോഗം പിടിപ്പെട്ടത് തീരത്ത് വെച്ചാണെന്നും അദ്ദേഹം പറഞ്ഞു.
കരുതൽ നടപടി സ്വീകരിച്ചത് കൊണ്ട് കൂടുതൽ പേരിലേക്ക് രോഗം പടരുന്നത് തടയാൻ സാധിച്ചു. നിലവിൽ സേവനം ചെയ്യുന്ന നാവികസേനയുടെ കപ്പലിലെയോ അന്തർവാഹിനിയിലെയോ നാവികർക്ക് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ബിപിൻ റാവത്ത് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.