ന്യൂഡൽഹി: കോവിഡ് മാറുമെന്ന അവകാശവാദവുമായി അവതരിപ്പിച്ച 'കോറോണിൽ' മരുന്ന് വിവാദമായതോടെ ബാബ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങായി. ഫെബ്രുവരി 19ന് ഡൽഹിയിൽ നടന്ന ചടങ്ങിലാണ് മരുന്ന് വിപണിയിലിറക്കിയത്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ, ഗതാഗതമന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. അതേസമയം, രാജസ്ഥാൻ, മഹാരാഷ്ട്ര സർക്കാറുകൾ നേരേത്ത തന്നെ മരുന്നിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് ചികിത്സക്കായി ഏതെങ്കിലും പരമ്പരാഗത മരുന്നിെൻറ ഫലപ്രാപ്തി അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന സൗത്ത് ഈസ്റ്റ് ഏഷ്യ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചു.
ബാബ രാംദേവിന്റെ ചടങ്ങിൽ പങ്കെടുത്തതിന് കേന്ദ്ര ആരോഗ്യമന്ത്രി വിശദീകരണം നൽകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (െഎ.എം.എ) ആവശ്യപ്പെട്ടു. വ്യാജവും അശാസ്ത്രീയവുമായി നിർമിച്ച ഉൽപന്നം രാജ്യത്തെ ജനങ്ങൾക്ക് വിട്ടുകൊടുക്കുന്നത് എങ്ങെന നീതീകരിക്കാനാവുമെന്നും ഇതിനെ പ്രോത്സാഹിപ്പിക്കുന്നത് എത്രമാത്രം അധാർമികമാണെന്നും അസോസിയേഷൻ ദേശീയ പ്രസിഡൻറ് ഡോ. ജയലാൽ ചോദിച്ചു.
കുത്തക കോർപറേറ്റുകൾക്ക് ലാഭമുണ്ടാക്കാൻ ആയുർവേദത്തിൽ മായം ചേർത്ത് ദുരന്തം സൃഷ്ടിക്കരുതെന്നും അേദ്ദഹം പറഞ്ഞു. പെരുമാറ്റച്ചട്ടം ലംഘിച്ചതിനെതിരെ ദേശീയ മെഡിക്കൽ കമീഷന് കത്തെഴുതുമെന്നും അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.