ന്യൂഡൽഹി: റഷ്യയുടെ സ്പുട്നിക്-5 കോവിഡ് പ്രതിരോധ മരുന്നിെൻറ രണ്ട്, മൂന്ന് ഘട്ടം പരീക്ഷണം ഇന്ത്യയിൽ നടക്കും. കാൺപുർ ഗണേഷ് ശങ്കർ വിദ്യാർഥി മെഡിക്കൽ കോളജിലാണ് അടുത്ത ആഴ്ച മനുഷ്യനിൽ പരീക്ഷണം തുടങ്ങുക. ഇതിന് േഡാ. റെഡ്ഡീസ് ലാബിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. ഇക്കാര്യം കോളജ് പ്രിൻസിപ്പൽ ആർ.ബി. കമൽ വെളിപ്പെടുത്തുകയും ചെയ്തു.
180 സന്നദ്ധപ്രവർത്തകർ ഇതിന് താൽപര്യ പത്രം നൽകി. ഇവർക്കുവേണ്ട മരുന്നിെൻറ അളവ് നിശ്ചയിക്കുന്നത് സൗരബ് അഗർവാളിെൻറ നേതൃത്വത്തിലുള്ള സംഘമാണ്. ഒരു മാസം ഇവരെ നിരീക്ഷിച്ച ശേഷം കോളജ് റിപ്പോർട്ട് നൽകും -പ്രിൻസിപ്പൽ പറഞ്ഞു.
അതേസമയം, ഞായറാഴ്ച രാവിലെ എട്ടു വരെയുള്ള 24 മണിക്കൂറിനിടെ 41,100 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 88.14 ലക്ഷം ആയി. ഒരു ദിവസത്തിനിടെ 447 പേർ കൂടി മരിച്ചു. ആകെ മരണം 1.3 ലക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.