കോവിഡ്​ വ്യാപനം; ദേശീയ ആരോഗ്യ അടിയന്തരാവസ്​ഥ പ്രഖ്യാപിക്കണമെന്ന്​ കപിൽ സിബൽ

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ദേശീയ ആരോഗ്യ അടിയന്തരാവസ്​ഥ പ്രഖ്യാപിക്കണമെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ കപിൽ സിബൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയോട്​ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടു.

കോവിഡ്​ കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ്​ റാലികൾക്ക്​ മൊറ​ട്ടോറിയം പ്രഖ്യാപിക്കണമെന്ന്​ തെര​െഞ്ഞടുപ്പ്​ കമീഷനോട്​ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്​തു.

'കോവിഡ്​ ബാധ രോഗമുക്തിയേക്കാൾ രൂക്ഷമാകുന്നു. മോദിജി ദേശീയ ആരോഗ്യ അടിയന്തരാവസ്​ഥ പ്രഖ്യാപിക്കണം. തെരഞ്ഞെടുപ്പ്​ കമീഷൻ -​തെരഞ്ഞെടുപ്പ്​ റാലികൾക്ക്​ മൊ​റ​ട്ടോറിയം പ്രഖ്യാപിക്കണം. കോടതി -ജനങ്ങളുടെ ജീവൻ സംരക്ഷിക്കണം' -കപിൽ സിബൽ ട്വീറ്റ്​ ചെയ്​തു.

രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ്​ കപിൽ സിബലിന്‍റെ പ്രതികരണം. കഴിഞ്ഞദിവസം 2,61,500 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. നാലുദിവസമായി രണ്ടുലക്ഷത്തിലധികം പേർക്കാണ്​ പ്രതിദിനം കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. 

Tags:    
News Summary - Covid Surges Declare a national health emergency Kapil Sibal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.