'പശുവിന്‍' തോലില്‍ നിര്‍മിച്ച ബാഗും കെട്ടുകഥ

മുംബൈ: കൈവശമുള്ളത് പശുവിന്‍ തോലില്‍ നിര്‍മിച്ച ബാഗെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറും നാട്ടുകാരും പ്രയാസപ്പെടുത്തിയെന്ന യുവാവിന്‍െറ ആരോപണവും കെട്ടുകഥയെന്ന് പൊലീസ്. ഓഫീസിലെത്താന്‍ വൈകിയതിന് കാരണമായാണ് യുവാവ് കഥമെന്നഞ്ഞതെന്നും പൊലീസ് പറഞ്ഞു. നഗരത്തിലെ സിനിമാ കമ്പനിയില്‍ ക്രിയേറ്റീവ് ഡയറക്ടറായ അസം സ്വദേശി ബരുണ്‍ കാശ്യപ്പാണ് ആഗസ്ത് 19ന് പശുവിന്‍ തോലില്‍ നിര്‍മിച്ച ബാഗെന്ന് ആരോപിച്ച് ഓട്ടോക്കാരന്‍ ആളുകളെ വിളിച്ചുകൂട്ടിയെന്ന് ഫേസ്ബുക്കിലെഴുതുകയും ഓഫീസ് അധികൃതരുടെ നിര്‍ദേശ പ്രകാരം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തത്. ബരുണ്‍ കാശ്യപ്പിനെതിരെ മുംബൈ പൊലീസ് കേസെടുത്തു.

ആഗസ്ത് 19ന് രാവിലെ ഓട്ടോയില്‍ അന്തേരിയിലെ ഓഫീസിലേക്ക് പോകുന്നതിനിടെ ൈകയ്യിലെ ബാഗ് കണ്ട് പശുവിന്‍ തോലാല്‍ ഉണ്ടാക്കിയതല്ലെ എന്ന് ഓട്ടോക്കാരന്‍ പലകുറി ചോദിച്ചെന്നും വഴിമധ്യേയുള്ള ക്ഷേത്രത്തിനടുത്ത് നിറുത്തി അവിടെ കൂടിനിന്നവരെ വിളിച്ചു വരുത്തിയെന്നുമാണ് ബരുണ്‍ കാശ്യപ്പ് ഫേസ്ബുക്കില്‍ എഴുതിയത്. ബാഗ് ഒട്ടക തോലില്‍ ഉണ്ടാക്കിയതാണെന്ന് പറയുകയും പേര് കേള്‍ക്കുകയും ചെയ്തതോടെ നാട്ടുകാര്‍ പോകാൻ അനുവദിക്കുകയായിരുന്നു എന്നായിരുന്നു കഥ. പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നും ബരുണ്‍ പറഞ്ഞിരുന്നു.

സ്വന്തം കാര്യത്തിന് രാജ്യത്തെ വര്‍ഗീയ ആശങ്ക ആളുകള്‍ ഉപയോഗപ്പെടുത്തുന്ന മുംബൈയില്‍ നിന്നുള്ള മൂന്നാമത്തെ സംഭവമാണിത്. സ്കൂളിന് അവധി ലഭിക്കാന്‍ ഭീവണ്ടിയിലെ വിദ്യാര്‍ഥി ആരാധനാലയത്തില്‍ പോസ്റ്ററൊട്ടിച്ച് വര്‍ഗീയ ലഹളക്ക് ശ്രമം നടത്തിയതും ഉറാനില്‍ ഭീകരരെ കണ്ടെന്ന് കല്‍പിത കഥ പറഞ്ഞ് സ്കൂള്‍ വിദ്യാര്‍ഥിനി രാജ്യത്തെ ഭീതിയിലാഴ്ത്തിയതുമാണ് മറ്റ് രണ്ട് സംഭവങ്ങള്‍.

 

 

Tags:    
News Summary - Cow vigilantes Barun Kashyap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.