വിജയവാഡ: കേന്ദ്ര സർക്കാർ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന 14 ലക്ഷത്തോളം തസ്തികകൾ ഉടൻ നികത്തണമെന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കൂടാതെ, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
രാജ്യത്തെ രണ്ടു കോടിയിലധികം യുവാക്കൾ തൊഴിലില്ലാത്തവരും ജോലി തേടുന്നവരുമാണ്. എന്നാൽ, കേന്ദ്ര വകുപ്പുകളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ഒഴിവുകൾ നികത്താൻ നടപടിയെടുക്കാതെ എൻ.ഡി.എ സർക്കാർ നിശ്ശബ്ദ കാഴ്ചക്കാരെപ്പോലെ ഇരിക്കുകയാണെന്ന് സി.പി.ഐ പ്രമേയത്തിൽ ആരോപിച്ചു.
റെയിൽവേ, പ്രതിരോധം, തപാൽ, മറ്റ് കേന്ദ്രസർക്കാർ വകുപ്പുകളിലായി 10 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, പൊതുമേഖല സ്ഥാപനങ്ങളിൽ നാലു ലക്ഷം തസ്തികകൾകൂടി നികത്താനുണ്ട്. വിഹിതം നൽകുന്ന ദേശീയ പെൻഷൻ പദ്ധതി ഒഴിവാക്കി പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.