ചെന്നൈ: ഡി.എം.കെ മുന്നണിയിൽ സി.പി.എമ്മിന് ആറു സീറ്റ് നൽകാൻ ധാരണയായി. തിങ്കളാഴ്ച രാവിലെ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ നടന്ന ചടങ്ങിൽ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനും സി.പി.എം തമിഴ്നാട് ജനറൽ സെക്രട്ടറി കെ. ബാലകൃഷ്ണനും ധാരണപത്രത്തിൽ ഒപ്പുവെച്ചു.
കുറഞ്ഞ സീറ്റുകൾ അനുവദിച്ചതിൽ അതൃപ്തിയുണ്ടെങ്കിലും ബി.ജെ.പി -അണ്ണാ ഡി.എം.കെ സഖ്യത്തെ പരാജയപ്പെടുത്തുകയും മതേതര മുന്നണി അധികാരത്തിൽ വരുകയും വേണമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിെൻറ ഭാഗമായി വിട്ടുവീഴ്ചക്ക് തയാറാവുകയായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ അറിയിച്ചു. മതേതര മുന്നണിയിലെ മറ്റു ഘടകകക്ഷികളായ സി.പി.െഎ, എം.ഡി.എം.കെ, വിടുതലൈ ശിറുത്തൈകൾ കക്ഷി എന്നിവക്കും ആറു സീറ്റ് വീതമാണ് ലഭിച്ചത്. മുസ്ലിം ലീഗിന് മൂന്നു സീറ്റ് അനുവദിച്ചു.
ഇതിനിടെ, അണ്ണാ ഡി.എം.കെ സഖ്യത്തിലായിരുന്ന തമീമുൻ അൻസാരി നയിക്കുന്ന മനിതനേയ ജനനായക കക്ഷിയും കരുണാസിെൻറ മുകുലത്തോർ പുലിപടൈയും ഇത്തവണ ഡി.എം.കെ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇൗ രണ്ടു കക്ഷികൾക്കും ഒാരോ സീറ്റ് നൽകിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.