ന്യൂഡൽഹി: സി.പി.എം കേന്ദ്ര കമ്മിറ്റി ആസ്ഥാനമായ എ.കെ.ജി ഭവന് നേരെ അതിക്രമം ഉണ്ടാകുന്നത് ഇതാദ്യമായല്ല.എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽവന്നതിന് പിന്നാലെ ആർ.എസ്.എസ് പ്രവർത്തകർ നടത്തിയ പ്രതിഷേധമാർച്ച് അക്രമാസക്തമായിരുന്നു. അന്ന് പൊലീസ് ബാരിക്കേഡുകൾ മറിച്ചിട്ട പ്രതിഷേധക്കാർ ഒാഫിസിന് മുന്നിലെ ബോർഡ് കേടുവരുത്തി.
2016 മേയ് 21നായിരുന്നു അക്രമം. ആർ.എസ്.എസ് പ്രവർത്തകനെ സി.പി.എം പ്രവർത്തകർ കൊലപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധമാർച്ച്. അന്ന് 600ഒാളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പ്രതിേഷധക്കാർക്ക് കെട്ടിടത്തിനുള്ളിലേക്ക് കടക്കാനായില്ല. അതേസമയം, മാധ്യമപ്രവർത്തകരെന്ന വ്യാജേനയാണ് പ്രതിഷേധക്കാർ ബുധനാഴ്ച എ.കെ.ജി ഭവനിലുള്ളിൽ പ്രവേശിച്ചതെന്ന ന്യായീകരണവുമായി ഡൽഹി പൊലീസ് രംഗത്തുവന്നു.
രാജ്യത്തിനും സൈന്യത്തിനുമെതിരെ ശബ്ദമുയര്‍ത്തിയാല്‍ കൈയും കെട്ടിയിരിക്കില്ലെന്നുപറഞ്ഞ് ഹിന്ദു സേനയും എത്തി. എ.കെ.ജി ഭവനിൽ വാർത്താസമ്മേളനത്തിൽ പെങ്കടുക്കാനെത്തിയ മാധ്യമപ്രവർത്തകരെ പരിശോധിച്ചിരുന്നില്ലെന്നും അതിെൻറ മറവിലാവാം ഹിന്ദു സേനക്കാർ ഉള്ളിലേക്ക് പ്രവേശിച്ചതെന്നും ഡൽഹി പൊലീസ് ഡെപ്യൂട്ടി കമീഷണർ ബി.കെ. സിങ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സി.പി.എം മുഖപത്രമായ പീപ്ള്‍സ് ഡെമോക്രസിയില്‍ ഇന്ത്യന്‍ സൈന്യത്തെ അപഹസിക്കുന്ന തരത്തില്‍ പ്രകാശ് കാരാട്ട് ലേഖനമെഴുതിയതിന് എതിരെയായിരുന്നു പ്രതിഷേധമെന്ന് പിന്നീട് ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയും പ്രതികരിച്ചു. തെൻറ അണികള്‍ സി.പി.എമ്മിനും യെച്ചൂരിക്കുമെതിരെ മുദ്രാവാക്യം മുഴക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.
എന്നാല്‍, സി.പി.എം പ്രവര്‍ത്തകര്‍ അവരെ വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു. അതിനിടെ, മാധ്യമങ്ങളിലെല്ലാം യെച്ചൂരിക്കു നേരെയുണ്ടായ കൈയേറ്റശ്രമം വാര്‍ത്തയായപ്പോള്‍ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയില്‍ മാത്രം സി.പി.എം ഓഫിസിനുള്ളില്‍ ഹിന്ദുസേന പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടുവെന്ന രീതിയിലാണ് വാർത്ത വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.