ഹിമാചൽ കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു; എം.എൽ.എമാരും മന്ത്രി വിക്രമാദിത്യ സിങ്ങും കരുനീക്കത്തിൽ

ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി അട്ടിമറിയെ തുടർന്ന് ഹിമാചൽ പ്രദേശ് കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു. അയോഗ്യരാക്കപ്പെട്ട ആറു കോൺഗ്രസ് എം.എൽ.എമാരും മന്ത്രി വിക്രമാദിത്യ സിങ്ങും മുഖ്യമന്ത്രി സുഖ്‍വീന്ദർസിങ് സുഖുവിനെതിരായ കരുനീക്കത്തിൽ.

മുഖ്യമന്ത്രി മാറാതെ ഒത്തുതീർപ്പുകളില്ലെന്നും കൂടുതൽ പാർട്ടി എം.എൽ.എമാർ തങ്ങൾക്കൊപ്പം ഉണ്ടെന്നും വിമത നേതാവ് രജീന്ദർ റാണ പറഞ്ഞു. മുൻമുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ പ്രതിമ വെക്കാൻ മുഖ്യമന്ത്രി ഭൂമി അനുവദിക്കാത്തതും മകൻ വിക്രമാദിത്യ സിങ്ങിന്റെ വകുപ്പിൽ ഇടപെടുന്നതും അനുവദിക്കാനാവില്ല.

അതേസമയം, സർക്കാറുകളെ മറിച്ചിടാൻ കരാർ എടുത്തവരാണ് ഹിമാചലിൽ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‍വിജയ്സിങ് പറഞ്ഞു.

Tags:    
News Summary - Crisis continues in Himachal Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.