കശ്മീരില്‍ നാട്ടുകാര്‍ ഭീകരരുടെ ഭീഷണിയിലെന്ന് സി.ആര്‍.പി.എഫ്

ശ്രീനഗര്‍: രക്ഷപ്പെടാന്‍ സഹായിക്കുന്നതിന് കശ്മീരില്‍ ഭീകരര്‍ ഗ്രാമീണരെ ഭീഷണിപ്പെടുത്തുകയാണെന്ന് സി.ആര്‍.പി.എഫ്. ഇത് ഭീകരവിരുദ്ധ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണെന്നും നാശനഷ്ടമൊഴിവാക്കുന്നതിന് ജനവാസ മേഖലകളില്‍ സുരക്ഷസേന സംയമനം പാലിക്കുകയാണെന്നും സി.ആര്‍.പി.എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ (ഓപറേഷന്‍സ്) സുല്‍ഫിക്കര്‍ ഹസന്‍ പറഞ്ഞു. ഗ്രാമീണര്‍ ഭീകരരുടെ ഭീഷണിക്ക് വഴങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭീകരവിരുദ്ധ നടപടിക്കിടെ സുരക്ഷസേനയെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സി.ആര്‍.പി.എഫ് ഇന്‍സ്പെക്ടര്‍ ജനറലിന്‍െറ പ്രതികരണം. സമീപകാലത്തെ സൈനിക നടപടികള്‍ക്കിടെ സുരക്ഷസേനക്ക് കൂടുതല്‍ നാശനഷ്ടമുണ്ടായത് ജനവാസകേന്ദ്രങ്ങളിലാണെന്ന് അദ്ദേഹം പറഞ്ഞു.

സേന സംയമനം പാലിക്കുന്നതിനാല്‍ കനത്ത നാശനഷ്ടം ഒഴിവാകുന്നു. എന്നാല്‍, ജനക്കൂട്ടം അക്രമാസക്തരായി ഭീകരരെ രക്ഷപ്പെടാന്‍ സഹായിക്കുകയാണ്. കശ്മീരിന്‍െറ ചില ഭാഗങ്ങളില്‍ ഇങ്ങനെ സംഭവിക്കാന്‍ കാരണം നാട്ടുകാര്‍ ഭീകരരുടെ സമ്മര്‍ദത്തിന് കീഴിലായതാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - crpf in kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.