ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ പൊതുജനം ബാങ്കില്‍ നിക്ഷേപിച്ച് ഒരു മാസം കഴിഞ്ഞെങ്കിലും അത് ഇനിയും എണ്ണിത്തീര്‍ന്നിട്ടില്ളെന്ന് സര്‍ക്കാര്‍ പാര്‍ലമെന്‍റിനെ അറിയിച്ചു. 15.44 ലക്ഷം കോടി രൂപയുടെ 500 രൂപ, 1000 രൂപ നോട്ടുകളാണ് അസാധുവാക്കിയത്. നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 10 വരെ ബാങ്കുകളില്‍ തിരിച്ചത്തെിയത് 12.44 ലക്ഷം കോടി രൂപയാണെന്ന കൃത്യമായ കണക്കുണ്ട്. അതിനുശേഷമുള്ള 20 ദിവസങ്ങളില്‍ ബാങ്കിലത്തെിയ നോട്ടിനാണ് കണക്കില്ലാത്തത്.
ലോക്സഭയില്‍ കെ.സി. വേണുഗോപാല്‍, പി. കരുണാകരന്‍, മുഹമ്മദ് ഫൈസല്‍ തുടങ്ങി നിരവധി എം.പിമാര്‍ ഉയര്‍ത്തിയ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഈ വിശദീകരണം നല്‍കുന്നത്. കണക്ക് വൈകുന്നതിന്‍െറ കാരണം വിശദീകരിക്കുന്നത് ഇങ്ങനെയാണ്: അസാധു നോട്ട് നിക്ഷേപിക്കപ്പെട്ടത് രാജ്യത്തെ ഒരു ലക്ഷത്തില്‍പരം വരുന്ന ബാങ്ക് ശാഖകളിലാണ്. അവിടെനിന്ന് 4000 കറന്‍സി ചെസ്റ്റുകളിലേക്കും റിസര്‍വ് ബാങ്കിന്‍െറ 19 ഇഷ്യു ഓഫിസുകളിലേക്കും അത് മാറ്റി.
ബാങ്കിലത്തെിയ അസാധുവില്‍ ഇതുവരെ കണ്ടുപിടിച്ച കള്ളനോട്ടിന്‍െറ താല്‍ക്കാലിക കണക്കും ധനസഹമന്ത്രി അര്‍ജുന്‍റാം മേഘ്വാള്‍ സഭയില്‍ വെച്ചിട്ടുണ്ട്. 19.53 കോടി രൂപയുടെ കള്ളനോട്ടാണ് കിട്ടിയത്. പിന്‍വലിച്ചതിന് പകരം എത്രത്തോളം പുതിയ നോട്ടുകള്‍ വിപണിയില്‍ തിരിച്ചത്തെിച്ചുവെന്ന കണക്ക് വിശദീകരിച്ചിട്ടില്ല. കേരളത്തിലെ മേഖല ഗ്രാമീണ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട അസാധു നോട്ടുകള്‍ എത്തിയത് 2,682.68 കോടി രൂപയുടേതാണ്. ജില്ല സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചത് 2,094 കോടി രൂപയുടേതാണ്. സംസ്ഥാന സഹകരണ ബാങ്കുകളില്‍ എത്തിയത് 3,416 കോടിയുടേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.