ന്യൂഡല്‍ഹി: പുതിയ 1000 രൂപ നോട്ട് പുറത്തിറക്കാന്‍ ഒരുക്കം നടക്കുന്നതായുള്ള റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. 1000 രൂപ നോട്ട് ഇറക്കാന്‍ പദ്ധതിയില്ളെന്നും 500ന്‍െറയും അതില്‍ താഴെയുള്ളതിന്‍െറയും കൂടുതല്‍ നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്യാനാണ് ശ്രദ്ധയൂന്നുന്നതെന്നും സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ട്വീറ്റ് ചെയ്തു. എ.ടി.എമ്മുകളില്‍നിന്ന് ആവശ്യത്തില്‍ കൂടുതല്‍ പണം പിന്‍വലിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
എ.ടി.എമ്മുകളില്‍ ആവശ്യത്തിന് പണമുണ്ട്. ചിലര്‍ ആവശ്യത്തില്‍ കൂടുതല്‍ പണമെടുക്കുന്നത് മറ്റുള്ളവര്‍ക്ക് പണം കിട്ടാതാകുന്നതിന് കാരണമാകുന്നു. നോട്ടുനിരോധനത്തിന് ശേഷം അത്യാവശ്യത്തിന് പണം കിട്ടാതാകുമോയെന്ന ആശങ്ക പൊതുവിലുണ്ട്. അതിനാല്‍, ആളുകള്‍ ശമ്പളമായി അക്കൗണ്ടില്‍ വരുന്ന പണം പിന്‍വലിച്ച് കൈയില്‍ സൂക്ഷിക്കുകയാണ്.
പണം അക്കൗണ്ടില്‍ അടക്കാതെ കരുതി വെക്കുകയാണ് വ്യാപാരികളും സ്ഥാപനങ്ങളും. ഇതുമൂലം എ.ടി.എമ്മുകളില്‍ നിറക്കുന്ന നോട്ടുകള്‍ പിന്നീട് ബാങ്കുകളിലേക്ക് തിരിച്ചത്തൊത്ത പശ്ചാത്തലത്തിലാണ് സാമ്പത്തിക കാര്യ സെക്രട്ടറിയുടെ അഭ്യര്‍ഥന.
ഫെബ്രുവരി 20 മുതല്‍ സേവിങ്സ് ബാങ്കില്‍നിന്ന് പിന്‍വലിക്കാവുന്ന തുക ആഴ്ചയില്‍ 50,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. മാര്‍ച്ച് 13ന് ശേഷം പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.