അ​സാ​ധു നോ​ട്ടു മാ​റ്റാ​ൻ ഡ​ൽ​ഹി​യി​ൽ നീ​ണ്ട പ്ര​വാ​സി ക്യൂ

ന്യൂഡൽഹി: അസാധു നോട്ട് നിശ്ചിത റിസർവ് ബാങ്ക് ശാഖകളിൽ നേരിട്ടു കൊടുത്ത് മാറ്റിയെടുക്കാൻ പ്രവാസി ഇന്ത്യക്കാർക്കും മറ്റുമുള്ള സമയപരിധി അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ, നോട്ടുമാറ്റാൻ വൻതിരക്ക്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ ശാഖകളിലാണ് മതിയായ രേഖകളുണ്ടെങ്കിൽ പഴയ നോട്ട് മാറ്റിക്കൊടുക്കുന്നത്. നേരംപുലരും മുേമ്പ ഡൽഹിയിലെ ആർ.ബി.െഎ ഒാഫിസിനു മുമ്പിൽ നീണ്ട വരി പ്രത്യക്ഷപ്പെടുന്നതാണ് ഇേപ്പാഴത്തെ കാഴ്ച. മാർച്ച് 31ന് സമയപരിധി തീരും.

അതിനിടെ, നോട്ട് അസാധുവാക്കിയ വിഷയത്തിൽ കൂടുതൽ വിശദീകരണം തേടി റിസർവ് ബാങ്ക് ഗവർണർ ഉർജിത് പേട്ടലിനെ വീണ്ടും വിളിക്കാൻ പാർലമ​െൻറി​െൻറ ധനകാര്യ സ്ഥിരംസമിതി തീരുമാനിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കിയ ശേഷം ബാങ്കിലെത്തിയ അസാധു നോട്ടുകളുടെ കണക്ക്, പുതിയ നോട്ടുകൾ പുറത്തിറക്കിയതിലെ പുരോഗതി തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം തേടുന്നത്.

ഗവർണർക്കു പുറമെ സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്, സാമ്പത്തിക സേവന വിഭാഗം സെക്രട്ടറി അഞ്ജലി ചിപ് ദുഗ്ഗൽ എന്നിവരെയും വിളിപ്പിക്കും. എന്ന് ഹാജരാകണമെന്ന കാര്യം അന്തിമമായി തീരുമാനിച്ചിട്ടില്ല. അടുത്ത മാസം 20 എന്നാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. കോൺഗ്രസ് നേതാവ് എം. വീരപ്പമൊയ്ലി അധ്യക്ഷനായ 31 അംഗ ധനകാര്യ സ്ഥിരംസമിതി ജനുവരി 18നാണ് ഇതിനു മുമ്പ് യോഗം ചേർന്നത്. റിപ്പോർട്ട് തയാറാക്കുന്നതിനു മുമ്പെത്ത അവസാന തെളിവെടുപ്പാണ് ഇനി നടക്കാനിരിക്കുന്നത്. 

കഴിഞ്ഞ യോഗത്തിൽ ഹാജരായപ്പോൾ ബാങ്കിൽ തിരിച്ചെത്തിയ അസാധു നോട്ടി​െൻറ കണക്ക് ഉർജിത് പേട്ടൽ നൽകിയിരുന്നില്ല. അതേസമയം 9.2 ലക്ഷംകോടി രൂപയുടെ പുതിയ കറൻസി ഇറക്കിയതായി വിശദീകരിക്കുകയും ചെയ്തു. ആകെ പ്രചാരത്തിലുള്ള കറൻസി നോട്ടി​െൻറ 86 ശതമാനം വരുന്ന 15.44 ലക്ഷം കോടി രൂപയുടെ 500 രൂപ, 1000 രൂപ നോട്ടുകളാണ് നവംബർ എട്ടിന് അസാധുവാക്കിയത്. 

അസാധുവാക്കിയ കറൻസി ബാങ്കിൽനിന്നു മാറ്റിയെടുക്കുന്നതിനുള്ള ചട്ടങ്ങൾ അടിക്കടി മാറ്റിയതി​െൻറ കാരണത്തെക്കുറിച്ചും സഭാ സമിതി ബന്ധപ്പെട്ടവരോട് വിശദീകരണം തേടും. കഴിഞ്ഞ ധനകാര്യ സമിതി യോഗത്തിൽ ഉയർന്ന ചില കടുത്ത ചോദ്യങ്ങളിൽനിന്ന് മുൻപ്രധാനമന്ത്രി മൻമോഹൻസിങ്ങാണ് ഉർജിത് പേട്ടലിനെ രക്ഷിച്ചത്. വ്യക്തിയല്ല, സ്ഥാപനവും അതി​െൻറ പദവിയും കണക്കിലെടുക്കണമെന്ന് സമിതി അംഗങ്ങളെ മൻമോഹൻസിങ് ഒാർമപ്പെടുത്തി. 

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.