സി.ബി.​െഎയിലെ അഞ്ച്​ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ അലോക്​ വർമ്മയുടെ ഉത്തരവ്​

ന്യൂഡൽഹി: സി.ബി.​െഎ ഡയറക്​ടർ സ്ഥാനത്ത്​ തിരിച്ചെത്തിയതിന്​ പിന്നാലെ അഞ്ച്​ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ അലോക ്​ വർമ്മയുടെ ഉത്തരവ്​. അജയ്​ ഭട്ട്​നഗർ, എം.കെ സിൻഹ, തരുൺ ഗൗബ, മുരുകേശൻ, എ.കെ ശർമ്മ എന്നീ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാ നാണ്​ അലോക്​ വർമ്മ ഉത്തരവിട്ടത്​.

നേരത്തെ സി.ബി.​െഎയിലെ 10 ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം അലോക്​ വർമ്മ തടഞ്ഞിരുന്നു. സി.ബി.​െഎയിൽ ​അലോക്​ വർമ്മയുടെ ഭാവിയെ കുറിച്ച്​ തീരുമാനമെടുക്കാനായി ഉന്നതാധികാര സമിതി ചേരാനിരിക്കെയാണ്​ സ്ഥലംമാറ്റ ഉത്തരവ്​ പുറത്ത്​ വന്നിരിക്കുന്നത്​.

അലോക്​ വർമ്മയെ സി.ബി.​െഎ ഡയറക്​ടർ സ്ഥാനത്ത്​ നിന്ന്​ മാറ്റിയ കേന്ദ്രസർക്കാർ ഉത്തരവ്​ കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഉത്തരവ്​ റദ്ദാക്കിയിരുന്നുവെങ്കിലും നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന്​ അലോക്​ വർമ്മയെ സുപ്രീംകോടതി വിലക്കിയിരുന്നു. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്​, സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ എന്നിവരുൾപ്പെട്ട നിയമന സമിതി ഒരാഴ്​ചക്കകം യോഗം ചേർന്ന്​ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു

Tags:    
News Summary - Day After Returning To Work, CBI Chief Alok Verma Transfers 5 Officers-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.