ചെന്നൈ: ജയലളിതയുടെ അനന്തിരവൻമാരായ ദീപയും ദീപക്കും അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ നേരിട്ടുള്ള പിന്തുടർച്ചാവകാശികളാണെന്ന് മദ്രാസ് ഹൈകോടതി. നേരത്തെ പുറപ്പെടുവിച്ച വിധി തിരുത്തിയാണ് ജസ്റ്റിസുമാരായ എൻ.കൃപാകരൻ, അബ്ദുൽഖുദ്ദൂസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച പുതിയ ഉത്തരവിറക്കിയത്. ജയലളിതയുടെ രണ്ടാംനിര പിന്തുടർച്ചാവകാശികൾ ജ്യേഷ്ഠെൻറ മക്കളായ ദീപ, ദീപക് എന്നിവരാണെന്നും ജയലളിതയുടെ മുഴുവൻ സ്വത്തുക്കളുടെയും ഉടമസ്ഥാവകാശം ഹിന്ദു പിന്തുടർച്ചാവകാശനിയമ പ്രകാരം ഇവർക്കാണെന്നുമാണ് മദ്രാസ് ഹൈകോടതി ബുധനാഴ്ച വിധിച്ചത്.
ജയലളിത അവിവാഹിതയായതിനാലാണ് പരേതനായ സഹോദരൻ ജയകുമാറിെൻറ മക്കളെ നേരിട്ടുള്ള പിന്തുടർച്ചാവകാശികളാക്കിയതെന്നും കോടതി വിശദീകരിച്ചു. അതിനിടെ, വിധി നടപ്പാക്കാൻ ആവശ്യമെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്ന് ദീപ ജയകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജയലളിത താമസിച്ച വേദനിലയം ഏറ്റെടുത്ത് സ്മാരകമാക്കുന്നതിെൻറ ഭാഗമായി പുറപ്പെടുവിച്ച ഒാർഡിനൻസിനെതിരെ ഗവർണർക്ക് അപ്പീൽ നൽകും.
സുരക്ഷ ഏർപ്പെടുത്തണമെന്ന കോടതി ഉത്തരവ് പ്രാബല്യത്തിലാക്കണം. നേരിട്ടുള്ള പിന്തുടർച്ചാവകാശികളെന്ന് കോടതി പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഴുവൻ സ്വത്തുക്കളും വിട്ടുകിട്ടണം. ട്രസ്റ്റ് രൂപവത്കരിക്കാനാണ് തീരുമാനം. എടപ്പാടി സർക്കാറിനെതിരെ ശക്തമായ വിമർശനങ്ങളും അവർ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.