രാഹുലിനെതിരായ അപകീർത്തി കേസ് മാറ്റി

സു​ൽ​ത്താ​ൻപു​ർ (യു.​പി): പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ​യു​ള്ള അ​പ​കീ​ർ​ത്തി കേ​സി​ൽ വാ​ദം കേ​ൾ​ക്ക​ൽ കോ​ട​തി സെ​പ്റ്റം​ബ​ർ 21ലേ​ക്ക് മാ​റ്റി.

ഹ​ര​ജി​ക്കാ​ര​ന്റെ അ​ഭി​ഭാ​ഷ​ക​ന് വ്യാ​ഴാ​ഴ്ച മ​റ്റു കേ​സു​ക​ളു​ടെ തി​ര​ക്കു​ള്ള​തി​നാ​ൽ വാ​ദം കേ​ൾ​ക്ക​ൽ മാ​റ്റ​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. 2018ൽ ​ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ കേ​ന്ദ്ര​മ​ന്ത്രി അ​മി​ത് ഷാ​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ബി.​ജെ.​പി പ്രാ​ദേ​ശി​ക നേ​താ​വാ​യ വി​ജ​യ് മി​ശ്ര പ​രാ​തി ന​ൽ​കി​യ​ത്.

ഫെ​ബ്രു​വ​രി 20ന് ​ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്കി​ടെ രാ​ഹു​ൽ ഗാ​ന്ധി കോ​ട​തി​യി​ലെ​ത്തി ജാ​മ്യ​മെ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് പ​ല കാ​ര​ണ​ങ്ങ​ളാ​ൽ നി​ര​വ​ധി​ത​വ​ണ വാ​ദം കേ​ൾ​ക്ക​ൽ മാ​റ്റി​വെ​ച്ചു.

Tags:    
News Summary - Defamation case against Rahul Hearing postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.