ഡൽഹി ബി.ജെ.പി അധ്യക്ഷന്​ കോവിഡ്​

ന്യൂഡൽഹി: ഡൽഹി ബി.ജെ.പി അധ്യക്ഷൻ ആദേഷ്​ ഗുപ്​തക്ക്​ കോവിഡ്​. ബുധനാഴ്​ചയാണ്​ അദ്ദേഹത്തിന്​ രോഗം സ്ഥിരീകരിച്ചത്. ''കഴിഞ്ഞ ആഴ്​ച ചെറിയ പനി അനുഭവപ്പെട്ടതിനെ തുടർന്ന്​ കോവിഡ്​ പരിശോധന നടത്തിയിരുന്നു. നെഗറ്റിവ്​ റിപ്പോർട്ട്​ ആയിരുന്നു​. സുഖമില്ലാതായപ്പോൾ വീണ്ടും പരിശോധിച്ചു. ഇപ്പോൾ റി​േപ്പാർട്ട്​ പോസിറ്റിവ്​ ആയിരിക്കുന്നു.'' -അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ്​ ചെയ്​തു.

താൻ ഒരാഴ്​ചയായി ക്വാറൻറീനിലാണെന്നും താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ സ്വയം പരി​േശാധനക്ക്​ വിധേയമാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഡൽഹി ബി.ജെ.പി ഓഫീസിലെ ഗാർഡ്​, ഡ്രൈവർ, രണ്ട്​ പ്യൂണുമാർ അവരുടെ കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെ 17 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ആൻറിജൻ പരിശോധനയിലായിരുന്നു​ ഇവർക്ക്​ രോഗബാധ സ്ഥിരീകരിച്ചത്​.

ഡൽഹി ബി.ജെ.പി സെക്രട്ടറി സിദ്ധാർഥ​െൻറ ഡ്രൈവർക്കും നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, സിദ്ധാർഥയുടെ ഫലം നെഗറ്റീവായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.