ന്യൂഡൽഹി: കാർബൺ മോണോക്‌സൈഡ് വാതകം ശ്വസിച്ച് 13 വയസ്സുകാരി മരണപ്പെട്ടു. ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം. ബാത്ത്‌റൂമിലെ ഹീറ്ററിൽ നിന്നാണ് കാർബൺ മോണോക്‌സൈഡ് ചോർന്നതെന്ന് ഡൽഹി പൊലീസ് പറഞ്ഞു.
ബാത്ത്റൂമിൽ കുളിക്കാൻ കയറിയ കുട്ടിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാർ അന്വേഷിപ്പോഴാണ് ബോധരഹിതയായ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഏഴാം ക്ലാസ് വിദ്യാർഥിനിയായ മകൾ ഓൺലൈൻ ക്ലാസിന് ശേഷം ഉച്ചക്ക് 2.30ന് കുളിക്കാൻ വേണ്ടി ബാത്ത്റൂമിൽ കയറിയതാണെന്നും ഒരു മണിക്കുർ കഴിഞ്ഞിട്ടും മകളെ കാണാതായപ്പോൾ വാതിൽ തല്ലിത്തകർത്ത് അകത്തേക്ക് കയറിയതാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിലേക്കെത്തിച്ചിരുന്നെന്നും അയാൾ കൂട്ടിച്ചേർത്തു.
ബാത്ത്റൂമിൽ വെള്ളം ചൂടാക്കാനുപയോഗിച്ചിരുന്ന ഉപകരണത്തിൽ നിന്ന് ചോർന്ന കാർബൺ മോണോക്‌സൈഡ് വാതകം ശ്വസിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.