ന്യൂദൽഹി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഞായറാഴ്ച 52 വയസ്സ് തികഞ്ഞു. നഗരത്തിലെ കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ച് അദ്ദേഹം പൂജയും പ്രാർഥനയും നടത്തി. കൊറോണയെത്തുടർന്ന് ബുദ്ധിമുട്ടുന്ന ദില്ലി നിവാസികളുടെ ആരോഗ്യത്തിനായി പ്രാർഥിച്ചതായി അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
ഭാര്യ സുനിതയും കെജ്രിവാളിനൊപ്പം ഉണ്ടായിരുന്നു. സ്വാതന്ത്ര്യദിനത്തിൽ ആം ആദ്മി പാർട്ടി പാർട്ടി വോളൻറിയർമാരെ അഭിസംബോധന ചെയ്യവെ കെജ്‌രിവാൾ ഈ വർഷം തെൻറ ജന്മദിനം ആഘോഷിക്കില്ലെന്ന് പറഞ്ഞിരുന്നു. ഒപ്പം പാർട്ടിക്കാർ അവരുടെ ആശംസകൾ വീടുകളിൽ നിന്ന് അയയ്ക്കാനും ആവശ്യപ്പെട്ടു.
अपने जन्मदिवस के अवसर पर माननीय मुख्यमंत्री श्री अरविंद केजरीवाल ने कनॉट प्लेस स्थित प्राचीन हनुमान मंदिर पहुंचकर प्रभु के दर्शन, पूजा-अर्चना और अभिषेक किया। उन्होंने दिल्लीवासियों के अच्छे स्वास्थ्य की कामना की। pic.twitter.com/todoCg25BC
— CMO Delhi (@CMODelhi) August 16, 2020
വടക്കൻ ദില്ലിയിലെ സിവിൽ ലൈൻ ഏരിയയിലെ മുഖ്യമന്ത്രിയുടെ വസതിയിൽ പ്രത്യേക ജന്മദിന ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കുറച്ച് ആം ആദ്മി നേതാക്കളും തൊഴിലാളികളും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി നേതാക്കൾ സോഷ്യൽ മീഡിയയിൽ കെജ്‌രിവാളിന് ജന്മദിന ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.