ഡൽഹി: വിദ്യാർഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദ്, ജെഎൻയു പിഎച്ച്ഡി വിദ്യാർഥി ഷാർജീൽ ഇമാം എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി 2020 നവംബർ 20 വരെ നീട്ടി കോടതി.ഫെബ്രുവരിയിൽ നടന്ന സി.എ.എ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആഗസ്റ്റിൽ ദില്ലി പോലീസ് ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുഎപിഎ വകുപ്പുകൾ പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. ദില്ലിയിൽ നടന്ന വർഗീയ കലാപത്തിൽ ഗൂഢാലോചന ആരോപിച്ച് സെപ്റ്റംബർ 13 ന് രാത്രിയാണ് ഉമർ ഖാലിദിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്.
രാജ്യദ്രോഹക്കുറ്റവും മറ്റ് 18 വകുപ്പുകളും ഉമറിനെതിരേ ചുമത്തിയിട്ടുണ്ട്. ഇവരുടെ കസ്റ്റഡി 30 ദിവസത്തേക്ക് നീട്ടാൻ ദില്ലി പോലീസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ ജുഡീഷ്യൽ കസ്റ്റഡിക്കിടെയുണ്ടായ ദുരനുഭവം ഉമർ ഖാലിദ് വിവരിച്ചിരുന്നു. സെല്ലിൽ നിന്ന് പുറത്തിറങ്ങാൻ തന്നെ അനുവദിച്ചില്ലെന്നും ഇത്രയും കാലം ഏകാന്ത തടവിന് സമാനമായ അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷയുടെ ഭാഗമായല്ല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എന്നെ ശിക്ഷിക്കുകയായിരുന്നു അവരുടെ ഉദ്ദേശം.
അഡീഷണൽ ജയിൽ സുപ്രണ്ടിെൻറ ഉത്തരവുകൾ അനുസരിക്കുക മാത്രമാണ് മറ്റുള്ളവർ ചെയ്തത്. കഴിഞ്ഞ കുറേ ദിവങ്ങളായി മാനസികമായും ശാരീരികമായുമുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനിടയിലും ഏകാന്ത തടവിന് സമാനമായ സ്ഥിതിയിൽ കഴിയുകയായിരുന്നുവെന്ന് ഉമർ ഖാലിദ് പറഞ്ഞു. തുടർന്ന് കോടതി ജയിലധികൃതരോട് ഉമറിന് ആവശ്യമായ സ്വാതന്ത്ര്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു. നിയമാനുസൃതം ഇരുവരെയും സെല്ലുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.