ന്യൂഡല്‍ഹി: ഡൽഹി തൂത്തുവാരുമെന്ന് രാവിലെത്തന്നെ ഉറപ്പായെങ്കിലും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടേയും പാർട്ടിയുടെ താര സ്ഥാനാർഥിയായ അതിഷി മർലേനയുടേയും ഫലം മ ാറി മറിഞ്ഞത് ആപ് പ്രവർത്തകരുടെ ആഘോഷത്തിന് ചെറിയ മങ്ങലേൽപിച്ചു. ഉച്ചയോടെ ഇരു വരും വിജയചിഹ്നവുമായി വോെട്ടണ്ണൽ കേന്ദ്രത്തിൽനിന്നു പുറത്തുവന്നതോടെയാണ് പ്രവർത്തകരുടെ സന്തോഷം പൂർണതയിലെത്തിയത്. ഡൽഹി സർക്കാറിെൻറ പ്രധാന വികസനനേട്ടമായ വിദ്യാഭ്യാസ പരിഷ്കരണത്തിലെ പ്രധാനികളാണ് ഇരുവരും.
വോട്ടെണ്ണലിെൻറ അവസാനഘട്ടം വരെ പട്പട്ഗഞ്ച് മണ്ഡലത്തില്‍ മത്സരിച്ച മനീഷ് സിസോദിയുടെ ഫലം മാറിമറഞ്ഞു. ഒടുവില്‍ 3207 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിസോദിയ വിജയിച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ കര്‍മപദ്ധതികളുടെ നെടും തൂണായിരുന്നു സിസോദിയ. ശാഹീൻബാഗ് പ്രതിഷേധവുമായി ബന്ധപ്പെട്ട് സമരക്കാർെക്കാപ്പമാണെന്ന സിസോദിയയുടെ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെജ്രിവാളിെൻറ ചിറകരിയുക എന്ന ലക്ഷ്യത്തോടെ പട്പട്ഗഞ്ച് മണ്ഡലത്തിൽ ബി.ജെ.പി ശക്തമായ പ്രവർത്തനമാണ് നടത്തിയത്.
ആം ആദ്മി പാര്‍ട്ടിയുടെ താര സ്ഥാനാര്‍ഥിയായിരുന്നു അതിഷി മര്‍ലേന. വിദ്യാഭ്യാസ വകുപ്പിെൻറ ചുമതലകൂടി ഉണ്ടായിരുന്ന മനീഷ് സിസോദിയയുടെ ഉപദേശകയായിരുന്നു അതിഷി. കല്‍ക്കാജി മണ്ഡലത്തില്‍ മത്സരിച്ച അതിഷി അവസാനഘട്ടം വരെ ബി.ജെ.പി സ്ഥനാർഥിയുടെ പിന്നിലായിരുന്നു. ഒടുവിൽ അവസാന റൗണ്ടുകളിൽ 11393 വോെട്ടന്ന വലിയ ഭൂരിപക്ഷത്തിൽ അതിഷി വിജയിച്ചു.
ഡല്‍ഹി സെൻറ് സറ്റീഫന്‍സ് കോളജിലും ഓക്സ്ഫഡ് സര്‍വകലാശാലയിലുമായാണ് അതിഷി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സാമൂഹിക പ്രവര്‍ത്തനരംഗത്തു നിന്നാണ് ഭോപാലുകാരിയായ അതിഷി ആം ആദ്മി പാര്‍ട്ടിയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.