ന്യൂഡൽഹി: മരണക്കയറിൽനിന്ന് രക്ഷപ്പെടാൻ നിർഭയ കേസ് പ്രതികൾ ഹരജിയുമായി അവസാനനിമിഷവും കോടതികളിൽ. രാത്രിയോടെ ഡൽഹി ഹൈകോടതിയിലും അർധരാത്രിയോടെ സുപ്രീം കോടതിയിലേക്കും അപ്പീലുമായി പ്രതിഭാഗം നീങ്ങി.
തങ്ങളിൽ ഒരാളുടെ ദയാ ഹരജി ഇപ്പോഴും പരിഗണിച്ചിട്ടില്ലെന്നുകാണിച്ച് അക്ഷയ് ഠാകുർ, പവൻ ഗുപ്ത, വിനയ് ശർമ എന്നിവർ സമർപ്പിച്ച ഹരജി അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ തള്ളിയതിനു പിന്നാലെ പ്രതിഭാഗം അപ്പീലുമായി ഹൈകോടതിയിലും എത്തിയെങ്കിലും ഫലമുണ്ടായില്ല. അപ്പീലിൽ വാദം കേൾക്കാൻ ഡൽഹി ഹൈകോടതി രാത്രി 10മണി കഴിഞ്ഞും പ്രവർത്തിച്ചു. പുതുതായി ഒന്നും ബോധിപ്പിക്കാനില്ലാതെയാണ് പ്രതിഭാഗം എത്തിയതെന്നാണ് ഹൈകോടതി പറഞ്ഞത്.
അക്ഷയും പവനും നൽകിയ രണ്ടാമത്തെ ദയാഹരജികൾ ആദ്യഹരജി കൃത്യമായി പരിഗണിച്ചതാണെന്ന കാര്യം ചൂണ്ടിക്കാട്ടി തള്ളിയതാണെന്ന് പബ്ലിക് േപ്രാസിക്യൂട്ടർ ഇർഫാൻ അഹ്മദ് വിചാരണ കോടതിയിൽ പറഞ്ഞു. അക്ഷയിെൻറ ഭാര്യ ബിഹാർ കോടതിയിൽ വിവാഹമോചന ഹരജി നൽകിയ കാര്യം പ്രതികളുടെ അഭിഭാഷകൻ എ.പി. സിങ് സൂചിപ്പിച്ചു. മറ്റു പരാതികൾ നിലവിലുള്ള കേസിെൻറ പരിധിയിൽ വരുന്നതല്ലെന്ന് പബ്ലിക് േപ്രാസിക്യൂട്ടർ വാദിച്ചു. ഹരജിയുടെ പോരായ്മകൾ ചൂണ്ടിക്കാണിച്ച ജസ്റ്റിസ് മൻമോഹൻ, കുറ്റവാളികൾക്കുവേണ്ടി ഹാജരായ അഭിഭാഷകനോട് രോഷം കൊണ്ടു.
‘ഈ ഹരജി സമർപ്പിക്കാൻ നിങ്ങൾക്ക് അനുമതി ഉണ്ടായിരുന്നോ’ എന്ന മൻമോഹെൻറ ചോദ്യത്തിന്, െകാറോണ വൈറസ് പ്രശ്നം കാരണം പകർപ്പ് ലഭിച്ചില്ല എന്നായിരുന്നു പ്രതിഭാഗം അഭിഭാഷകനായ എ.പി സിങ്ങിെൻറ മറുപടി. എന്നാൽ, ഇന്ന് മൂന്നു കോടതികളെ സമീപിക്കാൻ കഴിഞ്ഞ താങ്കൾ നമ്മുടെ സംവിധാനത്തെ കുറച്ചു കാണരുെതന്ന് ജസ്റ്റിസ് മൻമോഹൻ പ്രതികരിച്ചു. ‘നിങ്ങളുടെ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളിയതാണ്. അതു മാറ്റിവെക്കണമെന്നാണോ താങ്കൾ പറയുന്നത്. അരാജകത്വമാകും ഇതിെൻറ ഫലം’’ -അപ്പീൽ തള്ളിക്കൊണ്ട് കോടതി കൂട്ടിച്ചേർത്തു.
ബലാത്സംഗം നടക്കുേമ്പാൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നു കാണിച്ച് സമർപ്പിച്ച ഹരജി തള്ളിയതിനെതിരെ പവൻ ഗുപ്ത നൽകിയ തിരുത്തൽ ഹരജിയും സുപ്രീംകോടതി വ്യാഴാഴ്ച തള്ളി. ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ആറംഗ ബെഞ്ചാണ് തീരുമാനമെടുത്തത്. മുകേഷ് സിങ് നൽകിയ ഹരജി സുപ്രീംകോടതിയും തള്ളിയിരുന്നു. കുറ്റകൃത്യം നടക്കുേമ്പാൾ താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നുകാണിച്ച് സമർപ്പിച്ച ഹരജി ഡൽഹി കോടതി തള്ളിയത് ചോദ്യംചെയ്താണ് ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്.
അതിനിടെ, പ്രതി അക്ഷയ് സിങ്ങിെൻറ ഭാര്യ പുനീത ദേവി നൽകിയ വിവാഹമോചന ഹരജി ബിഹാറിലെ ഔറംഗാബാദ് കോടതി മാർച്ച് 24ലേക്ക് മാറ്റി. താൻ ബലാത്സംഗക്കാരെൻറ വിധവ എന്നപേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നുകാണിച്ചാണ് ഇവർ കഴിഞ്ഞ ദിവസം കുടുംബക്കോടതിയെ സമീപിച്ചത്. അക്ഷയ് സിങ്ങിനെ അവസാനമായി കാണാൻ പരാതിക്കാരി ഡൽഹിക്കുപോെയന്ന് അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് കേസ് നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.