ന്യൂഡൽഹി: ഡൽഹി വംശീയാതിക്രമത്തിനിടെ പൊലീസ് അടങ്ങുന്ന ആക്രമികൾ ദേശീയ ഗാനം െചാല്ലിച്ച് കൊലപ്പെടുത്തിയ ഫൈസാെൻറ മാതാവ് സ്വതന്ത്ര അന്വേഷണത്തിനായി ഡൽഹി ഹൈകോടതിയെ സമീപിച്ചു. ൈഫസാൻ അടക്കം അഞ്ച് മുസ്ലിം യുവാക്കളെ പൊലീസും സംഘ്പരിവാറും ആക്രമിച്ച് ദേശീയ ഗാനം െചാല്ലിക്കുകയായിരുന്നു. ഇതിെൻറ വിഡിയോ വൈറലായിരുന്നു. ഹരജിയിൽ ഡൽഹി സർക്കാറിന് ഹൈകോടതി നോട്ടീസ് അയച്ചു.
പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാൽ പ്രത്യേക അന്വേഷണ സംഘത്തിന് വിടണമെന്നാണ് അപേക്ഷിച്ചിരിക്കുന്നത്. അന്വേഷണത്തിെൻറ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് ഹൈകോടതി നിർദേശം നൽകി. കേസ് ഫെബ്രുവരി ഒന്നിന് വീണ്ടും പരിഗണിക്കും. ആക്രമണത്തിൽ പരിക്കുകളേറ്റ് ജീവന് വേണ്ടി യാചിക്കുേമ്പാഴായിരുന്നു ദേശീയ ഗാനം ചൊല്ലിച്ചത്. 23കാരനായ ഫൈസാൻ പിന്നീട് ആശുപത്രിയിൽ മരിച്ചു. മരിക്കുന്നതിനു മുമ്പ് തനിക്കേറ്റ ക്രൂരമായ മർദനം ഫൈസാൻ മാതാവിനോട് വിവരിച്ചിരുന്നു.
നടുറോഡിൽനിന്ന് പരിക്കുകളോടെ ജ്യോതി നഗർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ അഞ്ചുപേരെയും ആശുപത്രികളിലെത്തിക്കാതെ പൊലീസ് ചികിത്സ നിഷേധിച്ചുവെന്ന് ഹരജിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.