ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ ഡിസംബര്‍ എട്ടിനുശേഷം മാത്രമേ പരിഗണിക്കൂ എന്ന് ഡല്‍ഹി ഹൈകോടതി വ്യക്തമാക്കി.
ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി വിധി പറയുന്നത് ഡിസംബര്‍ എട്ടിനായതിനാല്‍ അതിനുമുമ്പ് ഇത്തരം ഹരജികള്‍ പരിഗണിക്കാന്‍ കഴിയില്ല എന്നാണ് പൂജ മഹാജന്‍ നല്‍കിയ ഹരജിയില്‍ ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് വി.കെ. റാവു എന്നിവരടങ്ങിയ ഡല്‍ഹി ഹൈകോടതി ബെഞ്ച് വ്യക്തമാക്കിയത്. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് വിവിധ ഹൈകോടതികളിലും മറ്റു കോടതികളിലും സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാല്‍, ജനങ്ങളെ ഏറെ ബാധിക്കുന്ന വിഷയത്തിലുള്ള ഹരജി പരിഗണിക്കാന്‍ ഡിസംബര്‍ എട്ടു വരെ കാത്തുനില്‍ക്കരുതെന്ന് ഹരജിക്കാരിയുടെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു.
2000 രൂപയുടെ നോട്ടുകള്‍ ഇറക്കിയത് ഭരണഘടന വിരുദ്ധമായതിനാല്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട ഹരജിയില്‍ പഴയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും അതേസമയം, രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.