ന്യൂഡൽഹി: 2020 ഡൽഹി കലാപവുമായി ബന്ധപ്പെട്ട രാജ്യദ്രോഹ കേസിൽ വിചാരണ തടവിൽ കഴിയുന്ന വിദ്യാർഥി നേതാവ് ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഉടൻ തീരുമാനമെടുക്കണമെന്ന് വിചാരണ കോടതിയോട് ഡൽഹി ഹൈകോടതി.
കേസ് ഇനി വിചാരണക്കെടുക്കുന്ന ഫെബ്രുവരി ഏഴിനു ശേഷം 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്നാണ് ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈത്, മനോജ് ജെയിൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. നാലുവർഷം തടവ് അനുഭവിച്ചു കഴിഞ്ഞതിനാൽ ജാമ്യം നൽകണമെന്നാണ് ഷർജീൽ ഇമാമിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.