ന്യൂഡൽഹി: പൗരത്വ സമര നായകൻ ആസിഫ് തൻഹയുടെ കുറ്റസമ്മത മൊഴി മാധ്യമങ്ങൾക്ക് ചോർന്നുകിട്ടിയത് എങ്ങനെയെന്ന് അന്വേഷണത്തിൽ വ്യക്തമായിെല്ലന്ന് ഡൽഹി പൊലീസ്. ഡൽഹി വംശീയാക്രമണ കേസിൽ തന്നെ പ്രതിചേർത്ത ഡൽഹി പൊലീസ് തെൻറ പേരിലുള്ള കുറ്റസമ്മത െമാഴി േചാർത്തി മാധ്യമങ്ങൾക്ക് നൽകിയതിനെതിരെ ആസിഫ് തൻഹ സമർപ്പിച്ച ഹരജിയിലാണ് ഡൽഹി പൊലീസിെൻറ വാദം.
ഇക്കാര്യം അന്വേഷിക്കാൻ നേരത്തെ ഡൽഹി ഹൈകോടതി ഉത്തരവിട്ടിരുന്നു. രേഖകൾ ചോർത്തിത്തന്ന ഉറവിടങ്ങൾ ഏതാണെന്ന് വെളിപ്പെടുത്താൻ മാധ്യമങ്ങൾ തയാറായില്ലെന്നും െപാലീസ് വാദിച്ചു. സ്വതന്ത്രവും നീതിപൂർവകവുമായ വിചാരണക്കുള്ള ആസിഫ് തൻഹയുടെ അവകാശത്തെ ഹനിക്കുന്ന മുൻധാരണകളൊന്നും തങ്ങൾക്കില്ലെന്നും ഡൽഹി പൊലീസ് അഭിഭാഷകൻ അഡ്വ. രജത് നായർ വാദിച്ചു.
പൊലീസ് റിപ്പോർട്ടിെൻറ വെളിച്ചത്തിൽ ആസിഫ് തൻഹയുടെ ഹരജിയിൽ ആഗസ്റ്റ് 11ന് വാദം കേൾക്കും. തൻഹയുടെ പരാതിയിൽ ഡൽഹി പൊലീസ് കൈക്കൊള്ളുന്ന സമീപനത്തിൽ ഹൈകോടതി നേരത്തെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.