ന്യൂഡൽഹി: ഡൽഹി കലാപത്തിൽ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങൾ മാർച്ച് 11 വരെ സംസ്കരിക്കരുതെന്ന് ഡൽഹി ഹൈക ോടതി. പോസ്റ്റുമോർട്ടം ചെയ്യുന്ന ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തണമെന്നും ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് സൂക്ഷി ക്കണമെന്നും ആശുപത്രികൾക്ക് ഹൈകോടതി നിർദേശം നൽകി.
വടക്കുകിഴക്കൻ ഡൽഹിയിൽ വംശീയാതിക്രമത്തിൽ 53 പേർ കൊല്ലപ്പെട്ടിരുന്നു. ജി.ടി.ബി ആശുപത്രിയിൽ 44ഉം ആർ.എം.എൽ ആശുപത്രിയിൽ അഞ്ചും എൽ.എൻ.ജെ.പിയിൽ മൂന്നും ജഗ് പ്രവേശ് ചന്ദ ആശുപത്രിയിൽ ഒരാളുമടക്കം 53 പേർ മരിച്ചുവെന്നാണ് കണക്കുകൾ.
അതേസമയം, യഥാർഥ മരണ സംഖ്യ പുറത്തുവിടാൻ ഡൽഹി പൊലീസ് തയാറായിട്ടില്ല. കാണാതായവരുടേയും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന അജ്ഞാത മൃതദേഹങ്ങളുടേയും വിശദാംശങ്ങൾ പുറത്തുവിടണമെന്ന് വ്യാഴാഴ്ച പൊലീസിന് ഡൽഹി ൈഹകോടതി നിർദേശം നൽകിയിരുന്നു.
വംശീയാതിക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 654 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. 1820 പേരെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.