ന്യൂ ഡൽഹി: ഡൽഹി അക്രമത്തിന് പേരിപ്പിച്ച ബി.ജെ.പി നേതാക്കളടക്കമുള്ളവർെക്കതിരെ നടപടി എടുക്കാൻ കേന്ദ്രത്തിനു ം ഡൽഹി പൊലീസിനും ഹൈകോടതി നാലാഴ്ച സമയം അനുവദിച്ചു. എഫ്.ഐ.ആർ തയാറാക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് കേന് ദ്രത്തിനും പൊലീസിനും വേണ്ടി കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടിരുന്നു.
നിരവധി നേതാക്കൾ വിദ്വേഷ പ്രസംഗം നടത്തിയിട്ടുണ്ടെന്നും ഇതെല്ലാം പരിശോധിച്ച ശേഷമേ നടപടി സാധിക്കുകയുള്ളൂ എന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. പരാതിക്കാർ മൂന്ന് പ്രസംഗം മാത്രമാണ് ചൂണ്ടിക്കാണിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരാണ് കേസ് പരിഗണിച്ചത്. കേന്ദ്ര സർക്കാർ ഒരാഴ്ചക്കകം മറുപടി നൽകണമെന്നും നാലാഴ്ചക്ക് ശേഷം വാദം കേൾക്കുമെന്നും കോടതി പറഞ്ഞു.
കലാപാഹ്വാനം നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാൻ ബുധനാഴ്ച ഹൈകോടതി പൊലീസിനോട് ഉത്തരവിട്ടിരുന്നു. പ്രകോപനപരമായ പ്രസംഗങ്ങൾ താൻ കണ്ടിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞപ്പോൾ, കോടതി നിർദേശ പ്രകാരം ദൃശ്യങ്ങൾ കോടതി ഹാളിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ, ബി.ജെ.പി നേതാവ് കപിൽ മിശ്ര, ബി.ജെ.പി എം.എൽ.എ പർവേശ് വർമ അടക്കമുള്ളവരുടെ വിദ്വേഷ പ്രസംഗങ്ങളാണ് പ്രദർശിപ്പിച്ചത്. കപിൽ മിശ്ര വിദ്വേഷ പ്രസംഗം നടത്തിയപ്പോൾ സമീപത്തുണ്ടായിരുന്ന പൊലീസ് ഒാഫിസർ ആരാണെന്നും പൂർണ വിവരം അറിയിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.