കർഷകർക്ക്​ വിത്തുകൾ വാങ്ങാൻ പഴയ 500 രൂപയുടെ നോട്ട്​ ഉപയോഗിക്കാം

ന്യൂഡൽഹി: പുതിയ കാർഷിക സീസൺ തുടങ്ങാനിരിക്കെ കർഷകർക്ക്​ ആശ്വാസമായി ധനമന്ത്രാലയത്തി​െൻറ തീരുമാനം. ഇൗ കാർഷിക സീസൺ കഴിയുന്നത്​ വരെ പഴയ 500 രൂപയുടെ നോട്ട്​ ഉപയോഗിച്ച്​ കർഷകർക്ക്​ വിത്തുകൾ വാങ്ങാം. കേന്ദ്ര-സംസ്​ഥാന സർക്കാറുകൾക്ക്​ കീഴിലുള്ള സീഡ്​ കോർപ്പറേഷനുകൾ വഴിയും, അംഗീകൃത കാർഷിക സർവകലാശാലകളിലെ കൗണ്ടറുകളിലുടെയും പുതിയ സേവനം ഉപയോഗപ്പെടുത്താം.

നേരത്തെ ബാങ്കുകളിൽ നിന്ന്​ കർഷകർക്ക്​ പിൻവലിക്കാൻ കഴിയുന്ന തുകയുടെ പരിധി കേന്ദ്രസർക്കാർ ഉയർത്തിയിരുന്നു. പുതിയ കാർഷിക സീസൺ ആരംഭിക്കുന്നതി​െൻറ മുന്നോടിയായാണ്​ വിത്തുകൾ വാങ്ങുന്നതിന്​ ഇളവ്​ അനുവദിച്ച​െതന്നാണ്​ അറിയുന്നത്​

 

Tags:    
News Summary - Demonetisation: Farmers can use old Rs 500 notes to buy seeds: Finance Ministry Read more at: http://www.livelaw.in/demonetisation-farmers-can-use-old-rs-500-notes-buy-seeds-finance-ministry/

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.