അസാധു നോട്ട്: മംഗളൂരുവില്‍ കേന്ദ്രമന്ത്രിക്കും പൊള്ളി

മംഗളൂരു: അന്തരിച്ച സഹോദരന്‍െറ ആശുപത്രി ബില്‍ അടക്കാന്‍ അസാധുവാക്കിയ 1000, 500രൂപ നോട്ടുകള്‍ നല്‍കിയ കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡക്ക് തിരിച്ചടി. മംഗളൂരു കെ.എം.സി അധികൃതര്‍ അസാധു നോട്ടുകള്‍ സ്വീകരിച്ചില്ല. കരള്‍ രോഗത്തത്തെുടര്‍ന്ന് ആശുപത്രിയില്‍ മരിച്ച സഹോദരന്‍ ഭാസ്കര ഗൗഡയുടെ ബില്‍ അടക്കാനാണ് മന്ത്രി ശ്രമിച്ചത്.
സാധുവായ കറന്‍സി തന്നെ വേണമെന്ന് ആശുപത്രി അധികൃതര്‍ ശഠിച്ചു. എങ്കില്‍ ചെക്ക് തരാമെന്നായി മന്ത്രി. അതും സ്വീകാര്യമല്ളെന്ന് അറിയിച്ച അധികൃതരോട് എഴുതിത്തരാന്‍ ആവശ്യപ്പെട്ടു. ഇതത്തേുടര്‍ന്ന് ചെക്ക് സ്വീകരിച്ചു.

 

 

Tags:    
News Summary - Demonetisation: Sadananda Gowda faces trouble retrieving brother's body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.