representational image

നൂഡിൽസ് കവറിൽ ഒളിപ്പിച്ച് വജ്രങ്ങൾ കടത്താൻ ശ്രമം; യുവാവ് പിടിയിൽ

ന്യൂഡൽഹി: മുംബൈ വിമാനത്താവളത്തിൽ നിന്നും നൂഡിൽസ് കവറിൽ ഒളിപ്പിച്ച് വജ്രങ്ങൾ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. മുംബൈയിൽ നിന്നും ബാങ്കോക്കിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ വംശജനായ യുവാവിൽ നിന്നാണ് 6.46 കോടി രൂപയോളം വില വരുന്ന വജ്രങ്ങൾ കണ്ടെത്തിയത്.

കൊളംബോയിൽ നിന്നും മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിദേശ പൗരനിൽ നിന്നും അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

ദുബൈ, അബുദാബി എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേർ വീതവും ബഹ്‌റൈൻ, ദോഹ, റിയാദ്, മസ്‌കറ്റ്, ബാങ്കോക്ക്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന ഓരോരുത്തരിൽ നിന്നുമായി 4.04 കോടി വിലവരുന്ന 6199 കിലോ​ഗ്രാം സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെല്ലാം ഇന്ത്യൻ പൗരന്മാരാണ്. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സമാന രീതിയിൽ കള്ളക്കടത്ത് നടത്തിയ സ്വർണം മുംബൈ വിമാനത്താവളത്തിൽ നിന്നും പുറത്തെത്തിക്കാൻ സഹായിച്ചതിന് റെസ്റ്റോറന്റ് ജീവനക്കാരനായ യുവാവിനെ മുംബൈ കസ്റ്റംസിലെ എയർ ഇൻ്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. പാണ്ഡ്യൻ എന്നയാളാണ് പിടിയിലായത്. ഡിപ്പാർച്ചർ ഏരിയയിൽ നിന്ന് സ്വർണം സ്വീകരിച്ച് പുറത്തുള്ള റാക്കറ്റിലെ അംഗങ്ങൾക്ക് കൈമാറുകയായിരുന്നു പാണ്ഡ്യന്റെ ദൗത്യമെന്നാണ് റിപ്പോർട്ട്. 

Tags:    
News Summary - Diamonds worth ₹6.46 crore found in noodles at Mumbai airport, passenger held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.