ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തെൻറ വിജയങ്ങളിലെല്ലാം അഭിനന്ദനങ്ങൾ അറിയിച്ച വ്യക്തിയാണെന്നും എ ന്നാൽ പ്രശംസയുടെ മുഖംമൂടിക്ക് പിന്നിൽ എന്താണെന്ന് അറിയില്ലെന്നും കോൺഗ്രസ് സ്ഥാനാർഥിയും ബോക്സിങ് താ രവുമായ വിജേന്ദർ സിങ്. ഇന്ത്യക്കായി ഒരോ മെഡൽ നേടുേമ്പാഴും പ്രധാനമന്ത്രി തന്നെ അഭിനന്ദിച്ചിട്ടുണ്ട്. എന്നാൽ പ്രശംസിക്കുന്നവരുടെ മുഖംമൂടിക്ക് പിറകിലെന്തെന്ന് അറിയാൻ കഴിയില്ലെന്നും വിജേന്ദർ പറഞ്ഞു.
2014ൽ ബി.ജെ.പിക്ക് വൻ വിജയമാണ് ലഭിച്ചത്. പൗരൻമാർക്ക് 15ലക്ഷം നൽകുമെന്ന് വിശ്വസിപ്പിച്ച് മോദി വോട്ടുനേടി. കള്ളപ്പണം പിടിച്ചെടുക്കുമെന്നും അതിൽ നിന്നും 15 ലക്ഷം വീതം പാവങ്ങൾക്ക് നൽകുമെന്നും റാലികളിലെല്ലാം മോദി പറഞ്ഞിരുന്നു. എന്നാൽ വാഗ്ദാനങ്ങളൊന്നും അദ്ദേഹം നിറവേറ്റിയില്ലെന്നും വിജേന്ദർ കൂട്ടിച്ചേർത്തു.
കോൺഗ്രസിന് ഭാവി കാര്യങ്ങളെ കുറിച്ച് കൃത്യമായ വീക്ഷണമുണ്ട്. തെൻറ ചിന്തകൾ കോൺഗ്രസിെൻറ വീക്ഷണത്തോട് സാമ്യമുള്ളതിനാലാണ് പാർട്ടിയിൽ ചേർന്നത്. ദീർഘ വീക്ഷണവും ആശയങ്ങളും വിദ്യാഭ്യാസവും നല്ല നേതാക്കളുമുള്ള പാർട്ടിയാണ് കോൺഗ്രസ്. പുതുതലമുറക്കായി നല്ല കാര്യങ്ങൾ ചെയ്യാൻ പാർട്ടിക്ക് കഴിയുമെന്ന് ഉറപ്പുണ്ടെന്നും വീരേന്ദ്രർ സിങ് പറഞ്ഞു.
ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലും ആദ്യമായി ഇന്ത്യക്ക് ബോക്സിങ് മെഡൽ നേടിത്തന്ന വിജേന്ദർ സിങ് സൗത്ത് ഡൽഹി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.