ഓരോ ദിവസവും മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് മരണസംഖ്യ രണ്ട് ലക്ഷം കടന്നത്. പകർച്ചവ്യാധിയുടെ രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെ ഇന്ത്യയെ കീഴടക്കുകയാണ്. ഇൗ കനത്ത പ്രതിസന്ധികാലത്ത് രാജ്യത്തെ അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ ഏതാണ്ട് തകർച്ചയുടെ വക്കിലാണ്. ആരോഗ്യ പ്രവർത്തകർ തുടർച്ചയായ ജോലിത്തിരക്കുകാരണം ആശുപത്രികളിൽ വീർപ്പുമുട്ടുകയാണ്. ഇൗ സന്ദർഭത്തിലാണ് പി.പി. ഇ കിറ്റ് ധരിച്ച് പണിയെടുക്കുന്നതിെൻറ ദുരവസ്ഥ വിവരിക്കുന്ന ഡോക്ടറുടെ കുറിപ്പും ഫോേട്ടായും ട്വിറ്ററിൽ വൈറലായത്.
ബുധനാഴ്ച ഡോക്ടർ സോഹിൽ ആണ് ട്വിറ്ററിൽ പോസ്റ്റ് പങ്കിട്ടത്. രണ്ട് ചിത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. ആദ്യത്തേതിൽ പി.പി.ഇ കിറ്റ് ധരിച്ച സോഹിലിനെ കാണാം. രണ്ടാമത്തേതിൽ വിയർപ്പിൽ കുളിച്ചുനിൽക്കുന്ന സോഹിലിെൻറ തന്നെ ചിത്രമാണുള്ളത്. 'രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനിക്കുന്നു'എന്നാണ് ഫോേട്ടാക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്. ട്വീറ്റിൽ അറ്റാച്ചുചെയ്ത മറ്റൊരു ത്രെഡിൽ ആളുകൾ നിലവിൽ ദുഷ്‌കരമായ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും സാമൂഹിക അകലം പാലിക്കേണ്ടത് ആവശ്യമാണെന്നും ഡോക്ടർ പറയുന്നുണ്ട്. കൊറോണ വൈറസ് ബാധിക്കുന്നതിൽ നിന്ന് സുരക്ഷിതമായി തുടരാനുള്ള ഒരേയൊരു പരിഹാരമായതിനാൽ വാക്സിനേഷൻ എടുക്കാനും അദ്ദേഹം ആളുകളോട് അഭ്യർഥിച്ചു.
'എല്ലാ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും വേണ്ടി ഞാൻ പറയാൻ ആഗ്രഹിക്കുന്നതെെന്തന്നാൽ കുടുംബത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ട്. ചിലപ്പോൾ പോസിറ്റീവായ രോഗിയിൽ നിന്നും, ഗുരുതര രോഗികളായ പ്രായമായവരിൽ നിന്നും അൽപ്പം മാത്രം അകലെയാണ് ഞങ്ങൾ. വാക്സിനേഷനുകൾക്കായി ദയവായി എല്ലാവരോടും അഭ്യർഥിക്കുന്നു. ഇതാണ് ഏക പരിഹാരം. സുരക്ഷിതമായിരിക്കുക'- സോഹിൽ ട്വീറ്റിൽ കുറിച്ചു. വൈറൽ പോസ്റ്റ് ആയിരക്കണക്കിന് ലൈക്കുകളും റീട്വീറ്റുകളും നേടി. വിവരങ്ങൾ പങ്കിട്ടതിന് നിരവധിപേർ ഡോക്ടറെ അഭിനന്ദിച്ചു. 'ആളുകളെ സുഖപ്പെടുത്തുന്നതിനും ജീവൻ രക്ഷിക്കുന്നതിനുമായി തുടർച്ചയായി പ്രവർത്തിക്കുന്ന എല്ലാ ഡോക്ടർമാർക്കും നഴ്‌സുമാർക്കും അനുബന്ധ സ്റ്റാഫുകൾക്കും വലിയ നന്ദി, ഒരുപാട് സ്നേഹം'-ഒരു ട്വിറ്റർ ഉപയോക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.