മുംൈബ: മുംബൈ ജെ.ജെ.ആശുപത്രിയിൽ ചികിത്സക്കിെട രോഗി മരിച്ചതിനെ തുടർന്ന് ബന്ധുക്കൾ മർദിച്ച സംഭവത്തിൽ ഡോക്ടർമാർ സമരത്തിൽ. കഴിഞ്ഞ ദിവസമാണ് ചികിത്സക്കിടെ രോഗി മരിച്ചത്. ഡോക്ടർമാരുടെ അവഗണനയാണ് മരണത്തിനു കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രണ്ട് റസിഡൻറ് ഡോക്ടർമാരെ മർദിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ സമരം നടത്തുന്നത്.
സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രോഗിയുടെ ബന്ധുക്കളിൽ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ ഒളിവിലാണ്. അറസ്റ്റിലായ നാലുപേരെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഉദരസംബന്ധമായ അസുഖത്തിന് ആശുപത്രിയിൽ ചികിത്സ തേടിയതായിരുന്നു രോഗി. ചികിത്സ തുടരുന്നതിനിടെ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. ഡോക്ടറുടെ അശ്രദ്ധയാണ് രോഗിയുടെ മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് ബന്ധുക്കൾ ഡോക്ടർമാരെ മർദിച്ചു. രോഗിയുടെ ബന്ധുക്കൾ ആശുപത്രിയിലെ ഒരു വാർഡ് നശിപ്പിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സംഭവത്തിൽ രണ്ട് ഡോക്ടർമാർക്കും ഒരു പൊലീസുകാരനും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.