മലാലയെ സംരക്ഷിക്കാൻ കഴിയാത്തവർ ഇന്ത്യയെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് പഠിപ്പിക്കരുത് -ഉവൈസി

ലഖ്നോ: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയുടെ പ്രസ്താവനക്കെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ഉവൈസിയുടെ പ്രസ്താവന. അയൽക്കാർ അവരുടെ കാര്യം നോക്കിയാൽ മതി. മലാലയെ സംരക്ഷിക്കാൻ കഴിയാത്തവരാണ് ഇന്ത്യയെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് പഠിപ്പിക്കുന്നതെന്നും ഉവൈസി കുറ്റപ്പെടുത്തി.

പെൺകുട്ടികളുടെ വിദ്യഭ്യാസത്തിൽ ഇന്ത്യയെ പഠിപ്പിക്കാൻ പാകിസ്താൻ വരേണ്ട. മലാലക്ക് പാകിസ്താനിൽ വെച്ചാണ് വെടിയേറ്റത്. അവർക്ക് പെൺകുട്ടികൾക്ക് സുരക്ഷ നൽകാൻ സാധിക്കുന്നില്ല. ഇപ്പോൾ ഇന്ത്യയെ പഠിപ്പിക്കാൻ വരികയാണെന്നും ഉവൈസി പറഞ്ഞു.

മുസ്‍ലിം പെൺകുട്ടികളുടെ വിദ്യഭ്യാസം നിഷേധിക്കുന്നതിലൂടെ അവരുടെ മനുഷ്യാവകാശം ഇന്ത്യ ലംഘിക്കുകയാണെന്നായിരുന്നു പാകിസ്താൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. കർണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ടായിരുന്നു പാകിസ്താൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. എന്നാൽ, ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും പാകിസ്താൻ ഇക്കാര്യത്തിൽ ഇടപ്പെടേണ്ടെന്നുമായിരുന്നു ഉവൈസി പറഞ്ഞത്. 

Tags:    
News Summary - ‘Don’t interfere’: Owaisi reminds Pak of Malala shooting as foreign minister lectures India on hijab row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.