ന്യൂഡൽഹി: അസുഖത്തെ തുടർന്ന് നിർത്താതെ കരഞ്ഞതിന് ഒരു വയസ്സുകാരിയെ പിതാവ് ഒാവുചാലിൽ എറിഞ്ഞുകൊന്നു. ദക്ഷിണ ഡൽഹിയിലെ ജാമിഅ നഗറിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. 56 മണിക്കൂർ നീണ്ട തെരച്ചിലിനുശേഷം വ്യാഴാഴ്ചയാണ് കുഞ്ഞിെൻറ മൃതദേഹം കണ്ടെടുത്തത്.
പിതാവ് റാഷിദ് ജമാലിനെ (32) പൊലീസ് അറസ്റ്റുചെയ്തു. മദ്യലഹരിയിലായിരുന്ന ജമാൽ ചൊവ്വാഴ്ച അമിതമായി മദ്യപിച്ച് വീട്ടിലെത്തിയപ്പോൾ കുഞ്ഞ് കരയുകയായിരുന്നു. ഇതേച്ചൊല്ലി വഴക്കുണ്ടാക്കുകയും ഭാര്യ മുഫീദ ബീഗത്തെയും മുതിർന്ന രണ്ട് ആൺ കുട്ടികളെയും മർദിച്ചശേഷം കൈക്കുഞ്ഞുമായി വീട്ടിൽനിന്നിറങ്ങുകയുമായിരുന്നു. മുഫീദ ബന്ധുക്കളെയുംകൂട്ടി ഇയാളെ പിന്തുടർന്നെങ്കിലും അപ്പോേഴക്കും കുഞ്ഞിനെ ഒാവുചാലിലേക്ക് എറിഞ്ഞിരുന്നു.
തിരഞ്ഞെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. ഉടൻ മുഫീദ പൊലീസിനെ വിവരമറിയിച്ചു. ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്. ദുരന്ത നിവാരണ സേന ഏറെ തിരച്ചിലിനുശേഷമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തുന്നതിനുമുമ്പ് നാട്ടുകാർ ജമാലിനെ മർദിച്ച് അവശനാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.