ചെന്നൈ: ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിൽ ഇ.ഡി. റെയ്ഡ് ഇന്നും തുടരും. വിദേശ നാണയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലും വീട്ടിലും ഇന്നലെ 14 മണിക്കൂർ നീണ്ട പരിശോധന അർധരാത്രിയോടെയാണ് പൂർത്തിയായത്.
ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നെയിലുമായി ഏഴരമണിക്കൂറിലേറെ നേരം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഇതിനിടെ, ചില രേഖകളും ഒന്നരക്കോടി രൂപയും ഇ.ഡി പിടിച്ചെടുത്തതായാണ് സൂചന.
ഗോകുലം ചിട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകൾ കേന്ദ്രീകരിച്ചാണ് ഇ.ഡിയുടെ പരിശോധന. 2022-ൽ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നും ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി റെയ്ഡിനെ ബന്ധിപ്പിക്കരുതെന്നും ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകൾ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും അന്വേഷണ സംഘം പറയുന്നു.
വിദേശനാണയ വിനിമയ ചട്ടം (ഫെമ), കള്ളപ്പണം വെളുപ്പിക്കൽ നിയമം (പി.എം.എൽ.എ) എന്നിവ പ്രകാരമാണ് ഇ.ഡിയുടെ നടപടികൾ. 1000 കോടിയുടെ ചട്ട ലംഘനമുണ്ടായെന്നാണ് അനുമാനം. ഗോകുലം ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട കേസുകൾ, വിദേശ സാമ്പത്തിക ഇടപാടുകൾ എന്നിവയാണ് സംഘം ലക്ഷ്യമിടുന്നത്. ഗോപാലന്റെ വിവിധ കമ്പനികൾ നിക്ഷേപം നടത്തിയ സ്ഥാപനങ്ങളും ലക്ഷ്യമിടുന്നു. 2017 ലും 2023 ലും ആദായനികുതി വിഭാഗം ‘ഗോകുല’ത്തിനെതിരെ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായ നടപടിയെന്നാണ് ഇ.ഡിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.