ന്യൂഡൽഹി: 2014ലെ തെരഞ്ഞെടുപ്പിൽ വോട്ട് യന്ത്രങ്ങളിൽ കൃത്രിമം നടന്നതായ സൈബർ വിദഗ് ധെൻറ വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് കമീഷൻ നിരാകരിച്ചു.
ആരോപണം ഉന്നയിച്ച വ്യ ക്തിക്കെതിരെ നിയമനടപടി സ്വീകരിക്കും. ശക്തമായ സുരക്ഷ സംവിധാനങ്ങളോടെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ഇലക്ട്രോണിക്സ് കോർപറേഷൻ ഒാഫ് ഇന്ത്യയുമാണ് വോട്ട് യന്ത്രങ്ങൾ നിർമിച്ചത്.
2010ൽ രൂപവത്കരിച്ച സാേങ്കതിക വിദഗ്ധ സംഘത്തിെൻറ നിരീക്ഷണവും മേൽനോട്ടവുമുണ്ടായിരുന്നതായും കമീഷൻ കൂട്ടിച്ചേർത്തു.
അതേസമയം, വോട്ടുയന്ത്രത്തിൽ തിരിമറി നടത്താമെന്ന് തെളിയിക്കാൻ രാഷ്്ട്രീ യ പാർട്ടികളെയും സംഘടനകളെയും മുമ്പ് വെല്ലുവിളിച്ച തെരഞ്ഞെടുപ്പു കമീഷൻ, തിങ്കളാഴ്ച ലണ്ടനിലെ വെളിപ്പെടുത്തൽ വേളയിൽ പെങ്കടുക്കാനുള്ള ക്ഷണം നിരസിച്ചു. വിവിധ പാർട്ടികളെ ക്ഷണിച്ചിരുന്നെങ്കിലും കോൺഗ്രസ് നേതാവ് കപിൽ സിബൽ മാത്രമാണ് പെങ്കടുത്തത്.
രാഷ്ട്രീയ പാർട്ടികൾ വിഷയം ഏറ്റെടുക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ആവശ്യപ്പെട്ടു.
അതേസമയം, കോൺഗ്രസിനെ സഹായിക്കുന്ന വിദേശ ‘കൈ’യാണ് വെളിപ്പെടുത്തലെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.