വിലക്ക് ലംഘിച്ച് പ്രചാരണം; പ്രജ്​ഞ സിങ് ഠാക്കൂറിന് വീണ്ടും തെരഞ്ഞെടുപ്പ് കമീഷന്‍റെ നോട്ടീസ്

ഭോപാൽ: മാലേഗാവ്​ സ്​ഫോടന കേസ്​ പ്രതിയും ബി.ജെ.പി സ്ഥാനാർഥിയുമായ പ്രജ്ഞ സിങ്​ ഠാക്കൂറിന് വീണ്ടും തെരഞ്ഞെടുപ്പ് കമീഷന്‍റെ നോട്ടീസ്. വിലക്ക് ലംഘിച്ച് പ്രചരണത്തിനിറങ്ങിയതിനാണ് ഭോപാൽ തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് അയച്ചത്.

ചട്ടലംഘനം നടത്തിയതിന് പ്രചാരണത്തിൽ നിന്ന് പ്രജ്​ഞയെ വിലക്കിയിരുന്നു. എന്നാൽ വിലക്ക് മറികടന്ന് പ്രചാരണത്തിനിറങ്ങിയത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന് പരാതി ലഭിച്ചു. ഇതേതുടർന്നാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

ബാ​ബ​​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത​തി​ൽ പ​ങ്കാ​ളി​യാ​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന പരാമർശത്തിലും​ മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ​െകാ​ല്ല​പ്പെ​ട്ട ഭീ​ക​ര​വി​രു​ദ്ധ​സേ​ന ത​ല​വ​ൻ ഹേ​മ​ന്ത്​ ക​ർ​ക്ക​രെ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​നുമെതിരെ രണ്ട് തവണ ​തെര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷൻ പ്രജ്ഞക്ക് നോ​ട്ടീ​സ് നൽകി‍യിരുന്നു. ഇതേ തുടർന്ന് മൂന്ന് ദിവസത്തേക്ക് പ്രജ്ഞയെ പ്രചാരണത്തിൽ നിന്ന് വിലക്കുകയുമായിരുന്നു.

Tags:    
News Summary - Election Commission Sent Notice to Pragya Singh Thakur Again-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.