തെലുഗുദേശം പാർട്ടി എൻ.ഡി.എ വിട്ടു

ന്യൂഡൽഹി: ആന്ധപ്രദേശിനുള്ള പ്രത്യേക പദവിയുടെ പേരിൽ എൻ.ഡി.എ കേന്ദ്ര സർക്കാറുമായി ഇടഞ്ഞു നിൽക്കുന്ന തെലുഗുദേശം പാർട്ടി എൻ.ഡി.എ വിട്ടു. എൻ.ഡി.എയുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് അമരാവതിയിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ടി.ഡി.പിക്ക് ലോക്സഭയിൽ പതിനാറും രാജ്യസഭയിൽ ആറും എം.പിമാരാണുള്ളത്. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ടി​ഡി​പി​യു​ടെ എം​പി​മാ​രു​മാ​യും ച​ന്ദ്ര​ബാ​ബു നാ​യി​ഡു ച​ർ​ച്ച ന​ട​ത്തി. പാ​ർ​ല​മെ​ന്‍റി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​കു​റി​ച്ചും എം​പി​മാ​രു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം.

 പ്രത്യേക പദവി നൽകാത്തത് വഴി ആന്ധ്രപ്രദേശിലെ ജനങ്ങളുടെ വികാരം മാനിച്ചില്ലെന്ന് യോഗത്തിന് ശേഷം പാർട്ടി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

ഞങ്ങൾ എൻ.ഡി.എക്ക് നൽകിയിരുന്ന പിന്തുണ പിൻവലിക്കുന്നു. അവരുടെ തീരുമാനം മാറാനായി സമയം നൽകിയിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല എന്നും പാർട്ടി നേതാവ് സി.എം രമേഷ് പറഞ്ഞു.

വൈ.എസ്.ആർ കോൺഗ്രസിന്‍റെ അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകുമെന്ന് മാത്രമല്ല, ടി.ഡി.പി സ്വന്തം നിലക്ക് മറ്റൊരു അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്നും വിവരമുണ്ട്. പാർട്ടി പൊളിറ്റ് ബ്യൂറോ ഏകകണ്ഠമായാണ് തീരുമനമെടുത്തതെന്നും രമേഷ് വ്യക്തമാക്കി.

നേരത്തേ ടി.ഡി.പി മന്ത്രിമാർ മോദി സർക്കാരിൽ നിന്ന് രാജിവെച്ചിരുന്നു. എന്നാൽ എൻ.ഡി.എ സഖ്യം വിട്ടിരുന്നില്ല. ആ​ന്ധ്ര​പ്ര​ദേ​ശി​ന്​ പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​ക്കൊ​ണ്ട്​ അ​ധി​ക കേ​ന്ദ്ര​സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി തു​ട​ർ​ച്ച​യാ​യി ഒ​മ്പ​തു ദി​വ​സം പാ​ർ​ല​മ​​​​െൻറ്​ സ്​​തം​ഭി​പ്പി​ക്കു​ന്ന ആ​ന്ധ്ര​പ്ര​ദേ​ശ്​ ക​ക്ഷി​ക​ൾ മോ​ദി​സ​ർ​ക്കാ​റി​നെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്​ ഒ​രു​ങ്ങു​ന്ന​ത്​ ​ബി.​ജെ.​പി പാ​ള​യ​ത്തി​ൽ വ​ലി​യ അ​മ്പ​ര​പ്പ്​ സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്. 2014ലാ​ണു ടി​ഡി​പി​യും ബി​.ജെ​.പി​യും സ​ഖ്യ​ത്തി​ലാ​യ​ത്. 
 

Tags:    
News Summary - Elegu Desam party left NDA-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.