മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ പൊലീസ് അഞ്ച് നക്സലുകളെ ഏറ്റുമുട്ടലിൽ വധിച്ചു. 60 പൊലീസുകാർക്ക് പരിക്കേറ്റു. ദൗത്യസംഘം വനമേഖലയിലെത്തി നക്സലുകളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അവർ വെടിയുതിർക്കുകയായിരുന്നു.
തിരിച്ചുള്ള വെടിവെപ്പിലാണ് അഞ്ച് നക്സലുകൾ കൊല്ലപ്പെട്ടത്. നക്സൽ സ്വാധീന മേഖലയായ ഛത്തിസ്ഗഢിലെ നാരായൺപൂരിനോട് അതിർത്തി പങ്കിടുന്ന മേഖലയാണിത്. അക്രമിസംഘത്തിലെ മറ്റുള്ളവരെ പിടികൂടാൻ വനത്തിൽ തിരച്ചിൽ നടത്തി.
അതിനിടെ പൊലീസ്, തലക്ക് എട്ടുലക്ഷം വിലയിട്ട നക്സൽ ദമ്പതികളായ അസിൻ രാജാറാം കുമാർ (അനിൽ -37), അഞ്ജു സുല്യ ജാലെ (സോണിയ -28) എന്നിവർ പൊലീസിൽ കീഴടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.