മുംബൈ: 860.92 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുകേസിൽ മദ്യരാജാവ് വിജയ് മല്യക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു.
കള്ളപ്പണം െവളുപ്പിക്കൽ തടയുന്ന (പി.എം.എൽ.എ) നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് മല്യ, െഎ.ഡി.ബി.െഎ ബാങ്ക് ഉദ്യോഗസ്ഥർ, കിങ് ഫിഷർ എയർലൈൻസ് ഡയറക്ടർമാർ എന്നിവർെക്കതിരെ പ്രത്യേക കോടതിയിൽ കുറ്റപത്രം നൽകിയത്. 860.92 കോടി രൂപ വായ്പയായി സ്വീകരിക്കാവുന്ന യോഗ്യതകൾ ഒന്നുംതന്നെ ഇല്ലാതിരിക്കെ ബാങ്ക് പണം നൽകിയെന്നാണ് ആരോപിക്കപ്പെടുന്നത്. ബാങ്കിലെ ഉന്നതരും കിങ് ഫിഷർ മേധാവികളും തമ്മിൽ ഇതിനായി ഗൂഢാലോചന നടത്തിയതായും പറയുന്നു.
വായ്പയായി നൽകിയ പണത്തിൽനിന്ന് വിമാനവാടക, സർവിസ്, സ്പെയർ പാർട്സ് വാങ്ങൽ തുടങ്ങിയ വ്യാേജന 423 കോടി രൂപ വിദേശത്തേക്ക് കടത്തിയതായും ആരോപിക്കുന്നു. കഴിഞ്ഞ വർഷമാണ് വിജയ് മല്യക്കെതിരെ കേസെടുത്തത്. െഎ.ഡി.ബി.െഎ അടക്കം വിവിധ ബാങ്കുകളിൽനിന്നായി 9000 കോടി രൂപയുടെ വായ്പാതട്ടിപ്പ് നടത്തിയെന്നാണ് മല്യക്കെതിരായ ആരോപണം.കേസിൽ മല്യയുമായി ബന്ധപ്പെട്ട 9600 കോടി രൂപയുടെ സ്വത്തുകൾ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.