ET Muhammad Basheer

വഖഫ് ബോർഡ് നോക്കുകുത്തിയാകും; ബില്ലിന് പിന്നിൽ ഗൂഢ ലക്ഷ്യമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിന് പിന്നിൽ ഗൂഢലക്ഷ്യ​മാണുള്ളതെന്നും അത് നടപ്പായാൽ ബി.ജെ.പി സർക്കാറിന് മുതൽക്കൂട്ടാകുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ബില്ലിനെതിരെ നേരത്തേ ശക്തമായ നിലപാട് എടുത്തിട്ടുണ്ടെന്നും ജെ.പി.സിയിൽ ​പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങൾ മാനിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബില്ല് ഭരണഘടന വിരുദ്ധമാണെന്ന് നേരത്തേ പറഞ്ഞിരുന്നു. ജെ.പി.സിയിൽ പോയിട്ടും ബില്ലിൽ മാറ്റമില്ല. വഖഫ് ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.

ബില്ല് നിയമമായാൽ വഖഫ് ബോർഡ് നോക്കുകുത്തിയാകും. എല്ലാ അധികാരങ്ങളും സർക്കാറിൽ നിക്ഷിപ്തമാകും. ബില്ല് ഇന്ത്യൻ ഭരണഘടനയുടെ പല വകുപ്പുകൾക്കും എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - ET Muhammad Basheer says he will oppose the Waqf Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.